ഹോം › കേരളം

കോന്നി കല്ലേലിയിൽ കാട്ടാന ആക്രമണത്തിൽ ബൈക്ക് യാത്രികന് പരുക്ക്

By MJ Desk · 09 Jun 2025, 03:03 PM

കോന്നി കല്ലേലിയിൽ ബൈക്ക് യാത്രക്കാരന് കാട്ടാന ആക്രമണത്തിൽ പരുക്കേറ്റു. കല്ലേലി എസ്റ്റേറ്റ് ജീവനക്കാരനായ വിദ്യാധരനാണ് പരുക്കേറ്റത്. രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. അരുവാപ്പുലത്തെ വീട്ടിൽ നിന്നും എസ്റ്റേറ്റിലേക്ക് പോകുന്ന വഴിയാണ് കാട്ടാന ആക്രമിച്ചത്. ആന ബൈക്കിന് നേർക്ക് പാഞ്ഞു വരികയായിരുന്നു. ബൈക്ക് ഉപേക്ഷിച്ച് ഓടിയെങ്കിലും ആന ഏറെ ദൂരം പിന്തുടർന്നതായി വിദ്യാധരൻ പറഞ്ഞു. ഓട്ടത്തിനിടെ വിദ്യാധരന് വീണു പരുക്കേറ്റു. വീഴ്ചയിൽ കൈകൾക്ക് പൊട്ടലുണ്ട്. കല്ലേലി റോഡിൽ കാട്ടാനകളുടെ ആക്രമണം പതിവാകുകയാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽഅഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുംസ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുതലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു
പൂർണ്ണ പേജ് കാണുക ›