ഹോം › കേരളം

പഴയ ചിന്ത മാറ്റി വന്നാല്‍ സ്വീകരിക്കും; സന്ദീപ് വാര്യരെ പിന്തുണച്ച് സി പി ഐ

By MJ News Desk · 04 Nov 2024, 10:12 PM

തിരുവനന്തപുരം: ബി ജെ പിയുമായി അസ്വാരസ്യം പ്രകടമാക്കിയ സന്ദീപ് വാര്യരെ സി പി ഐയിലേക്ക് ക്ഷണിച്ച് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. സമാനമായ ക്ഷണം സി പി എം നടത്തിയതിന് പിന്നാലെയാണ് ബിനോയ് വിശ്വത്തിന്റെ അഭിപ്രായപ്രകടനം. ആശയം മാറ്റി പുതിയ ചിന്തയുമായി വന്നാല്‍ ബിജെപി നേതാവ് സന്ദീപ് വാര്യരെ സ്വീകരിക്കാം. ബിജെപിക്ക് സത്യവും ധര്‍മവും ഇല്ല. എല്ലാം ചീത്തപ്പണത്തിന്റെ ആള്‍ക്കാരാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റിയതിനെ സ്വാഗതം ചെയ്യുന്നുവെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടതാണ്. അപ്പോള്‍ കേട്ടില്ല. ഇപ്പോളത് ഏതോ പാര്‍ട്ടിക്ക് വേണ്ടിയാണെന്ന കാര്യവും കേള്‍ക്കുന്നു. ഇലക്ഷന്‍ കമ്മീഷന് ഇഷ്ടപ്പെട്ട പാര്‍ട്ടി അതാണെങ്കില്‍ നല്ലതല്ലെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#cpi#santheep variour

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›