Wednesday, 11 November 2026 About Us · Contact Us

പഴയ ചിന്ത മാറ്റി വന്നാല്‍ സ്വീകരിക്കും; സന്ദീപ് വാര്യരെ പിന്തുണച്ച് സി പി ഐ

തിരുവനന്തപുരം: ബി ജെ പിയുമായി അസ്വാരസ്യം പ്രകടമാക്കിയ സന്ദീപ് വാര്യരെ സി പി ഐയിലേക്ക് ക്ഷണിച്ച് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. സമാനമായ ക്ഷണം സി പി എം നടത്തിയതിന് പിന്നാലെയാണ് ബിനോയ് വിശ്വത്തിന്റെ അഭിപ്രായപ്രകടനം. ആശയം മാറ്റി പുതിയ ചിന്തയുമായി വന്നാല്‍ ബിജെപി നേതാവ് സന്ദീപ് വാര്യരെ സ്വീകരിക്കാം. ബിജെപിക്ക് സത്യവും ധര്‍മവും ഇല്ല. എല്ലാം ചീത്തപ്പണത്തിന്റെ ആള്‍ക്കാരാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റിയതിനെ സ്വാഗതം ചെയ്യുന്നുവെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടതാണ്. അപ്പോള്‍ കേട്ടില്ല. ഇപ്പോളത് ഏതോ പാര്‍ട്ടിക്ക് വേണ്ടിയാണെന്ന കാര്യവും കേള്‍ക്കുന്നു. ഇലക്ഷന്‍ കമ്മീഷന് ഇഷ്ടപ്പെട്ട പാര്‍ട്ടി അതാണെങ്കില്‍ നല്ലതല്ലെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കടുപ്പിച്ച് സിപിഐ; ഉപനേതാവ് പദവി ഇല്ലെങ്കിൽ സഭയിൽ സിപിഐഎമ്മിനോട് സഹകരിക്കില്ലെന്ന് സിപിഐ

കടുപ്പിച്ച് സിപിഐ; ഉപനേതാവ് പദവി ഇല്ലെങ്കിൽ സഭയിൽ സിപിഐഎമ്മിനോട് സഹകരിക്കില്ലെന്ന് സിപിഐ

31 Jul 2026

പോയി പണി നോക്ക്…; അഡ്വ. ജയശങ്കറിനെ വിമര്‍ശിച്ച് അറബി തലപ്പാവ് അണിഞ്ഞ് സന്ദീപ് വാര്യര്‍

31 Dec 2024

തിരുവനന്തപുരം സിപിഎമ്മില്‍ പൊട്ടിത്തെറി: ഇനി സിപിഎമ്മിനൊപ്പം ഇല്ലെന്ന് മുല്ലശേരി മധു

01 Dec 2024

സൗഹൃദ സന്ദര്‍ശനമെന്ന് കെസി വേണുഗോപാല്‍; ജി സുധാകരന്‍ സിപിഎമ്മില്‍ അസംതൃപ്തനോ

01 Dec 2024

സന്ദീപ് വാര്യർ ഇന്നലെ വരെ എന്തുനിലപാടാണ് സ്വീകരിച്ചതെന്ന് നല്ലതുപോലെ അറിയാവുന്നവരാണല്ലോ; പിണറായി വിജയൻ

17 Nov 2024

കൈയ്യിൽ പണം വച്ചിട്ടാണ് കേന്ദ്രസർക്കാരിനെ കുറ്റം പറയുന്നത്; സിപിഎമ്മും കോൺഗ്രസും കള്ളം പറയുന്നു: കെ സുരേന്ദ്രൻ

15 Nov 2024