ബിജെപി മതേതര പാർട്ടി; 2026ൽ സംസ്ഥാനത്ത് ഭരണം പിടിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ
Nov 14, 2025, 10:07 IST
തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 25 ശതമാനം വോട്ട് ഉറപ്പാണെന്ന് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം പിടിക്കുമെന്നും ഇല്ലെങ്കിൽ മുഖ്യ പ്രതിപക്ഷമായി മാറുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു
ബിജെപിയോട് ജനങ്ങൾക്ക് തൊട്ടുകൂടായ്മയില്ല. വർഗീയമുദ്ര ചാർത്താനുള്ള എതിരാളികളുടെ ശ്രമം പരാജയപ്പെട്ടു. വികസന രാഷ്ട്രീയം പറയുന്ന മതേതര പാർട്ടിയാണ് ബിജെപി. അയ്യപ്പ സംഗമം പൊളിഞ്ഞു, ജനങ്ങൾ വിഡ്ഡികളല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു
കോൺഗ്രസിനെ ജനങ്ങൾക്ക് വിശ്വാസമില്ല. സിപിഎമ്മിനെ ജനങ്ങൾ വെറുക്കുന്നു. ബിജെപിയാണ് ഓപ്ഷൻ. കോൺഗ്രസ് ജമാഅത്തിന്റെ പിടിയിലാണ്. നടത്തുന്നത് മുസ്ലീം പ്രീണനമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു