ഹോം › കേരളം

കൊച്ചിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ടാൻസാനിയൻ നാവികന്റെ മൃതദേഹം കണ്ടെത്തി

By MJ Desk · 03 Jun 2025, 11:50 AM

കൊച്ചിയിൽ ഒഴുക്കിൽ പെട്ട് കാണാതായ ടാൻസാനിയൻ നാവികന്റെ മൃതദേഹം കണ്ടെത്തി. കായലിൽ നീന്തുന്നതിനിടെയാണ് ടാൻസാനിയൻ കേഡറ്റിനെ കഴിഞ്ഞ ദിവസം കാണാതായത്. തേവര വെണ്ടുരുത്തി പാലത്തിന് താഴെയായിരുന്നു സംഭവം രണ്ട് ദിവസം നീണ്ടുനിന്ന തെരച്ചിലിന് ഒടുവിലാണ് മൃതദേഹം കിട്ടിയത്. അപകടം പരിശീലനത്തിനിടെ അല്ലെന്ന് നാവികസേന അറിയിച്ചിരുന്നു. നാട്ടിലേക്ക് പോകുന്നതിനായി കൊച്ചിയിൽ എത്തിയതായിരുന്നു നാവികൻ ഏഴിമല നാവിക അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയാണ് നാവികൻ കൊച്ചിയിൽ എത്തിയത്. തേവര പാലത്തിൽ നിന്ന് ചാടിയപ്പോഴാണ് ഒഴുക്കിൽപ്പെട്ടത്. നേവിയും ഫയർഫോഴ്‌സും രണ്ട് ദിവസമായി തെരച്ചിൽ നടത്തി വരികയായിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുതലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ
പൂർണ്ണ പേജ് കാണുക ›