ഹോം › കേരളം

തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി; ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി

By MJ Desk · 12 May 2025, 03:33 PM

വഞ്ചിയൂർ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി. കോടതിയുടെ ഔദ്യോഗിക മെയിലിലാണ് ഭീഷണി സന്ദേശമെത്തിയത്. രണ്ട് മണിക്ക് ബോംബ് പൊട്ടുമെന്നാണ് സന്ദേശം. ബോംബ് സ്‌ക്വാഡ് അടക്കം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമാന രീതിയിൽ വഞ്ചിയൂർ കോടതിയിൽ നേരത്തെയും ബോംബ് ഭീഷണി ഉണ്ടായിട്ടുണ്ട്. ഏറ്റവും അവസാനം മൂന്നാഴ്ച മുമ്പാണ് ഭീഷണി സന്ദേശമെത്തിയത്. തലസ്ഥാനത്ത് അടുത്തിടെയായി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ എത്തുന്നത് പതിവാകുകയാണ്. അടുത്തിടെ സെക്രട്ടേറിയറ്റിലും ക്ലിഫ് ഹൗസിലും അടക്കം ബോംബ് ഭീഷണി വന്നിരുന്നു. കൂടാതെ തലസ്ഥാനത്തെ ഹോട്ടലുകൾക്ക് നേരെയും വ്യാജ ബോംബ് ഭീഷണി ഉയർന്നിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുതലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ
പൂർണ്ണ പേജ് കാണുക ›