ഹോം › കേരളം

ആൺകുട്ടികൾക്കും നീളത്തിൽ മുടി വളർത്താം; ശിക്ഷിക്കാനോ മാറ്റിനിർത്താനോ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

By Metro Desk · 17 Sep 2026, 07:59 PM

തിരുവനന്തപുരം: സ്കൂളുകളിൽ ആൺകുട്ടികൾ മുടി വളർത്തുന്നതിനെതിരെ നടപടിയെടുക്കാനോ അവരെ മാറ്റിനിർത്താനോ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. തുല്യതയും ലിംഗസമത്വവും ഉറപ്പാക്കേണ്ട വിദ്യാലയങ്ങളിൽ ആൺകുട്ടികളുടെ മുടിയുടെ നീളം അളന്ന് ശിക്ഷാനടപടികൾ സ്വീകരിക്കുന്നത് അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതും അവകാശ ലംഘനവുമാണെന്ന് കമ്മീഷൻ വ്യക്തമാക്കി.

​സ്കൂളുകളിൽ ആൺകുട്ടികൾക്ക് നിശ്ചിത രീതിയിൽ മാത്രമേ മുടി മുറിക്കാവൂ എന്ന് നിർബന്ധിക്കുന്നത് അവരുടെ വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. മുടി വളർത്തിയതിന്റെ പേരിൽ കുട്ടികളെ ക്ലാസിനു പുറത്തുനിർത്തുക, അപമാനിക്കുക, പരീക്ഷ എഴുതിക്കാതിരിക്കുക അല്ലെങ്കിൽ നിർബന്ധിച്ച് മുടി മുറിക്കുക തുടങ്ങിയ നടപടികൾ അടിയന്തരമായി അവസാനിപ്പിക്കണം.

​വിദ്യാലയങ്ങളിൽ അച്ചടക്കം പാലിക്കേണ്ടത് അത്യാവശ്യമാണെങ്കിലും അത് കുട്ടികളുടെ മൗലികാവകാശങ്ങളെയും മാനസികാരോഗ്യത്തെയും ഹനിക്കുന്ന രീതിയിലാകരുത്. കുട്ടികൾക്ക് അനുയോജ്യമായ രീതിയിൽ വൃത്തിയും വെടിപ്പുമുള്ള വസ്ത്രധാരണവും മുടി പരിപാലനവും ശീലിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിനും ബന്ധപ്പെട്ട അധികൃതർക്കും കമ്മീഷൻ നിർദേശം നൽകി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›