ഹോം › കേരളം

കാരപ്പറമ്പിൽ കാർ കനാലിലേക്ക് മറിഞ്ഞു; സ്ത്രീയും കുട്ടിയും ആശുപത്രിയിൽ

By News Desk · 10 Jun 2025, 07:17 PM

കോഴിക്കോട്: കാരപ്പറമ്പിൽ നിയന്ത്രണം വിട്ട കാർ കനാലിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് വൈകീട്ടാണ് സംഭവം. എതിർവശത്തു നിന്ന് വന്ന ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വാഹനം കനാലിലേക്ക് പതിക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ അറിയിച്ചു. കാറിൽ ഒരു സ്ത്രീയും കുട്ടിയുമാണ് ഉണ്ടായിരുന്നത്. അപകടം കണ്ടയുടനെ ഓട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയും പരുക്കേറ്റവരെ ഉടൻതന്നെ ആംബുലൻസിൽ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പരുക്കേറ്റവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടത്തെക്കുറിച്ച് വിവരമറിഞ്ഞ ഉടൻ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കനാലിൽ നിന്ന് കാർ പുറത്തെടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽഅഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുംസ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു
പൂർണ്ണ പേജ് കാണുക ›