ഹോം › കേരളം

പി വി അൻവറിനെതിരെ കേസ്

By MJ News Desk · 15 Oct 2024, 10:13 PM

തിരുവനന്തപുരം: പി.വി അൻവർ എംഎൽഎക്കെതിരെ വീണ്ടും പൊലീസ് കേസെടുത്തു. ഇക്കുറി അൻവറിന്റെ ബന്ധവൈരിയായ മറുനാടൻ മലയാളിയുടെ ഷാജൻ സ്കറിയയാണ് പരാതിക്കാരൻ. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപെടുത്തിയെന്നും വാർത്തകൾ എഡിറ്റ് ചെയ്ത് മത സ്പർദ വളർത്തിയെനനുമാണ് കേസ്.  ഷാജൻ സ്‌കറിയയുടെ പരാതിയിൽ എരുമേലി പൊലീസാണ് കേസ് രജിസ്റ്റ‍ർ ചെയ്തത്.  മറുനാടൻ മലയാളിയിലൂടെ പുറത്തുവിട്ട വാർത്തകൾ പ്രത്യേക ലക്ഷ്യത്തോടെ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നും ഇത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കിയെന്നുമാണ് പരാതിയിൽ പറയുന്നത്. ഭാരതീയ ന്യായ് സംഹിത സെക്ഷൻ 196, 336, 340, 356 വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റ‍ർ ചെയ്തത്. ഷാജൻ സ്കറിയ നേരത്തെ പരാതി നൽകിയിരുന്നെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. തുടർന്ന് പരാതിക്കാരൻ കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദ്ദേശ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#pv anwer#shajan

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›