പി വി അൻവറിനെതിരെ കേസ്
തിരുവനന്തപുരം: പി.വി അൻവർ എംഎൽഎക്കെതിരെ വീണ്ടും പൊലീസ് കേസെടുത്തു. ഇക്കുറി അൻവറിന്റെ ബന്ധവൈരിയായ മറുനാടൻ മലയാളിയുടെ ഷാജൻ സ്കറിയയാണ് പരാതിക്കാരൻ. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപെടുത്തിയെന്നും വാർത്തകൾ എഡിറ്റ് ചെയ്ത് മത സ്പർദ വളർത്തിയെനനുമാണ് കേസ്. ഷാജൻ സ്‌കറിയയുടെ പരാതിയിൽ എരുമേലി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മറുനാടൻ മലയാളിയിലൂടെ പുറത്തുവിട്ട വാർത്തകൾ പ്രത്യേക ലക്ഷ്യത്തോടെ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നും ഇത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കിയെന്നുമാണ് പരാതിയിൽ പറയുന്നത്. ഭാരതീയ ന്യായ് സംഹിത സെക്ഷൻ 196, 336, 340, 356 വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഷാജൻ സ്കറിയ നേരത്തെ പരാതി നൽകിയിരുന്നെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. തുടർന്ന് പരാതിക്കാരൻ കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദ്ദേശ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ
അന്‍വറിന്റെ ജയില്‍ വാസം പിണറായിയുടെ ഭീരുത്വം; പിന്തുണച്ച് കെ കെ രമ
ഇതൊക്കെ സാമ്പിള്‍ വെടിക്കെട്ട് ഇനിയാണ് പൂരം; സി പി എമ്മിനെ കുത്തിനോവിച്ച് പി വി അന്‍വര്‍
ആഞ്ഞടിച്ച് അന്‍വര്‍; പിണറായി ആര്‍ എസ് എസിന് വേണ്ടി വീട്ടുവേല ചെയ്യുന്നു
തുടങ്ങിയില്ല, അപ്പോഴേക്കും പിളര്‍ന്നു; അന്‍വറിന്റെ പാര്‍ട്ടിയില്‍ നിന്ന് സെക്രട്ടറി രാജിവെച്ചു

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി
