{"vars":{"id": "89527:4990"}}

ആരോഗ്യമന്ത്രിക്കെതിരായ ആക്രമണത്തിൽ വധശ്രമത്തിന് കേസ്; വിശദീകരിച്ച് ഡിജിപി
 

 

ആരോഗ്യമന്ത്രി വീണ ജോർജിനെതിരായ ആക്രമണത്തിൽ കേസെടുത്തതിൽ വിശദീകരണവുമായി ഡിജിപി റവാഡ ചന്ദ്രശേഖർ. ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ പ്രതിഷേധിച്ച കെ എസ് യു പ്രവർത്തകർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. അന്വേഷണത്തിലാണ് ഏതൊക്കെ വകുപ്പുകൾ നിലനിൽക്കുമെന്ന കാര്യം വ്യക്തമാകുകയെന്ന് ഡിജിപി പറഞ്ഞു

വിശദമായ പരിശോധനയും അന്വേഷണവുമുണ്ടാകും. ആദ്യഘട്ടത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വധശ്രമത്തിന് കേസെടുത്തത്. വിശദമായ അന്വേഷണത്തിലൂടെ വകുപ്പുകളിലടക്കം വ്യക്തത വരുത്തും. മന്ത്രിക്കെതിരായ ആക്രമണത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിജിപി പറഞ്ഞു

അതേസമയം ആരോഗ്യമന്ത്രി വീണ ജോർജിന്റെ മാർച്ച് 2 വരെയുള്ള പരിപാടികൾ മാറ്റിവെച്ചതായി ഓഫീസ് അറിയിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മന്ത്രിയെ ഡിസ്ചാർജ് ചെയ്തിരുന്നു. നാല് ദിവസം പൂർണവിശ്രമമാണ് മന്ത്രിക്ക് നിർദേശിച്ചിട്ടുള്ളത്.