ഹോം › കേരളം

അട്ടപ്പാടിയിൽ ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്ന കേസ്; പ്രതി പെരുമ്പാവൂരിൽ പിടിയിൽ

By MJ Desk · 05 May 2025, 12:39 PM

പാലക്കാട് അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മുങ്ങിയ പ്രതി പിടിയിൽ. അസം സ്വദേശി നജ്‌റുൽ ഇസ്ലാമാണ് പിടിയിലായത്. പെരുമ്പാവൂരിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. ഭാര്യയും പ്രതിക്കൊപ്പമുണ്ടായിരുന്നു. ഇന്നലെ ഉച്ചയോടെ കൊലപാതകം നടത്തിയ ശേഷം ഇയാൾ ഇവിടെ നിന്ന് മുങ്ങുകയായിരുന്നു. ജാർഖണ്ഡ് സ്വദേശി രവിയാണ് മരിച്ചത്. 35കാരനായ രവിയുടെ തല അറുത്തുമാറ്റിയ നിലയിലായിരുന്നു. ഇരുവരും തമ്മിലുണ്ടായ സംഘർഷം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ആട് ഫാമിലാണ് ഇവർ ജോലി ചെയ്തിരുന്നത്. വനാതിർത്തിയോട് ചേർന്നാണ് ഫാം സ്ഥിതി ചെയ്യുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുതലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽമെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതിപാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ
പൂർണ്ണ പേജ് കാണുക ›