ഹോം › കേരളം

ബിജെപിയിൽ ചേർന്ന് മത്സരിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആവശ്യപ്പെട്ടു; ഗ്യാനേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുമായി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ

By Metro Desk · 26 Sep 2026, 05:28 PM

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരെ നിർണായക വെളിപ്പെടുത്തലുമായി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ. ഗ്യാനേഷ് കുമാർ BJP യിലേക്ക് ചേരാൻ നിർദേശിച്ചു. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ചാൽ ബിജെപിയിലേക്ക് ചേരാൻ ആയിരുന്നു ​ഗ്യാനേഷ്കുമാറിന്റെ നിർദേശം.

മന്ത്രിയാകാം എന്ന് വരെ പറഞ്ഞു. ക്ഷണം നിരസിച്ചെന്നു ജിജി തോംസൺ വ്യക്തമാക്കി. 2016 ൽ ഫ്ലൈറ്റിൽ വെച്ചാണ് നിർദേശം അറിയിച്ചത്. ഗ്യാനേഷ് ക്ഷണിക്കുന്നത് സർവീസിൽ ഇരുന്നപ്പോഴെന്നും വെളിപ്പെടുത്തൽ. 2016ൽ ഡൽഹി വിമാനയാത്രയ്ക്കിടെയായിരുന്നു ഈ സംഭാഷണം.

തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ കേന്ദ്ര മന്ത്രി സ്ഥാനം ലഭിക്കുമെന്നും പറഞ്ഞു. ജിജി തോംസൺ സർവീസിൽ ഇരിക്കെയാണ് ​ഗ്യാനേഷ് ഇത്തരമൊരു ക്ഷണം മുന്നോട്ടുവെക്കുന്നത്. എന്നാൽ, ക്ഷണം നിരസിക്കുകയായിരുന്നുവെന്നാണ് ജിജി തോംസൺ വെളിപ്പെടുത്തിയത്.ഗ്യാനേഷ് കുമാറിന്റെ ഈ നീക്കം തന്നെ അത്ഭുതപ്പെടുത്തിയെന്നും ജിജി തോംസൺ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›