ഹോം › കേരളം

വി എസ് അച്യുതാനന്ദനെ ആശുപത്രിയിൽ എത്തി സന്ദർശിച്ച് മുഖ്യമന്ത്രി

By MJ Desk · 24 Jun 2025, 12:00 PM

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദനെ കാണാൻ ആശുപത്രിയിൽ മുഖ്യമന്ത്രി പിണറായി വിജയനെത്തി. നേരിട്ട് കാണാൻ സാധിക്കാത്തതിനാൽ ഡോക്ടർമാരോടും ബന്ധുക്കളോടും വി എസിന്റെ ആരോഗ്യസ്ഥിതി തിരക്കി. തിരുവനന്തപുരം എസ്യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് വി എസ് അച്യുതാനന്ദൻ. വി എസിന്റെ ആരോഗ്യനില വിലയിരുത്താൻ ചേർന്ന മെഡിക്കൽ ബോർഡ് യോഗം പുരോഗമിക്കുകയാണ്. യോഗത്തിനുശേഷം മെഡിക്കൽ ബുള്ളറ്റിൻ ഇറക്കും. ഐസിയുവിൽ വെന്റിലേറ്റർ സഹായത്തിൽ ചികിത്സയിൽ തുടരുകയാണ് വിഎസ് തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, ടിപി രാമകൃഷ്ണൻ തുടങ്ങിയ നേതാക്കളും ആശുപത്രിയിലെത്തിയിരുന്നു.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണിഅടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽഅഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുംസ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560
പൂർണ്ണ പേജ് കാണുക ›