{"vars":{"id": "89527:4990"}}

അയ്യപ്പന്റെ പുലി പിടിക്കുമെന്ന് കോൺഗ്രസ് സ്ഥാനാർഥി; മറുപടിയുമായി കടകംപള്ളി സുരേന്ദ്രൻ
 

 

കഴക്കൂട്ടത്തെ സിപിഎം സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രനെ അയ്യപ്പന്റെ പുലി പിടിക്കുമെന്ന യുഡിഎഫ് സ്ഥാനാർഥി ശരത് ചന്ദ്ര പ്രസാദിന് മറുപടിയുമായി കടകംപള്ളി തന്നെ രംഗത്ത്. യുഡിഎഫ് സ്ഥാനാർഥി ശരത് ചന്ദ്രപ്രസാദിന്റെ വിലകുറഞ്ഞ പ്രസ്താവനക്ക് മറുപടി പറയുന്നില്ല. വോട്ടർമാരാണ് പുലികൾ. അവർ നൽകും മറുപടിയെന്ന് കടകംപള്ളി പറഞ്ഞു

ഒരു ദുഷ്പ്രചാരണവും ഏൽക്കില്ല. കായ്ഫലമുള്ള വൃക്ഷത്തിലെറിയാനാണ് എല്ലാവർക്കും താത്പര്യം. എക്കാലവും തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം ആരോപണങ്ങൾ വരാറുണ്ടെന്നും കടകംപള്ളി പറഞ്ഞു. സ്വർണക്കൊള്ളയുടെ കേന്ദ്രബിന്ദുവായി കഴക്കൂട്ടം മാറിയെന്നായിരുന്നു ശരത്ചന്ദ്ര പ്രസാദ് പറഞ്ഞത്

ബിജെപി സ്ഥാനാർഥി വി മുരളീധരനെതിരെയും കടകംപള്ളി വിമർശനം ഉന്നയിച്ചു. അഞ്ച് വർഷം കേന്ദ്രമന്ത്രിയായിരുന്ന ബിജെപി സ്ഥാനാർഥി ഒരു റാന്തൽ പോലും വെച്ചില്ല. ബിജെപി പ്രവർത്തകരുടെ ആവശ്യപ്രകാരം സുരേഷ് ഗോപി രണ്ട് ഹൈ മാസ്റ്റ് ലൈറ്റെങ്കിലും വെച്ചു. അതുപോലും ചെയ്യാത്ത ആളാണ് മുരളീധരനെന്നും കടകംപള്ളി പറഞ്ഞു