ഹോം › കേരളം

എംപിമാർ മത്സരിക്കേണ്ടെന്ന തീരുമാനത്തിലുറച്ച് കോൺഗ്രസ്; കെ സുധാകരൻ-രാഹുൽ ഗാന്ധി കൂടിക്കാഴ്ച ഇന്ന്

By MJ Desk · 17 Mar 2026, 08:16 AM

ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും മണിക്കൂറുകളോളം നീണ്ട ചർച്ചകൾക്കും വാദങ്ങൾക്കും ശേഷം എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് കോൺഗ്രസിന്റെ തീരുമാനം. സംസ്ഥാന നേതൃത്വത്തിന്റെ ഉറച്ച നിലപാട് ഹൈക്കമാൻഡ് അംഗീകരിക്കുകയായിരുന്നു. അതേസമയം പാർട്ടിയോട് ഇടഞ്ഞു നിൽക്കുന്ന കെ സുധാകരൻ ഇന്ന് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും

കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം രാവിലെ ചേരും. അതേസമയം മത്സരിക്കാൻ ടിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ് കെ സുധാകരനും അടൂർ പ്രകാശും. കണ്ണൂർ നിയമസഭാ സീറ്റ് വേണമെന്ന് വാശി തുടരുന്ന കെ സുധാകരന്റെ നിലപാടിൽ ജില്ലയിലെ നേതാക്കൾക്കും അതൃപ്തിയുണ്ട്

സുധാകരൻ അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നാണ് വിലയിരുത്തൽ. ഇക്കാര്യം ചൂണ്ടിക്കാട്ടി നേതാക്കൾ ഹൈക്കമാൻഡിന് കത്തയച്ചിരുന്നു. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം സുധാകരൻ അംഗീകരിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. മറിച്ചാണെങ്കിൽ കണ്ണൂർ കോൺഗ്രസിൽ വലിയ പൊട്ടിത്തെറിക്ക് ഇത് വഴിവെക്കും.
 

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
പൂർണ്ണ പേജ് കാണുക ›