ഹോം › കേരളം

നിറത്തിന്റെ പേരിൽ അവഹേളനം; കൊണ്ടോട്ടിയിൽ ജീവനൊടുക്കിയ ഷഹാനയുടെ കബറടക്കം ഇന്ന്

By MJ Desk · 15 Jan 2025, 08:25 AM

കൊണ്ടോട്ടിയിൽ ജീവനൊടുക്കിയ നവവധു ഷഹാന മുംതാസിന്റെ(19) കബറടക്കം ഇന്ന്. കൊണ്ടോട്ടി പഴയങ്ങാടി ജുമാമസ്ജിദിൽ രാവിലെയാണ് കബറടക്കം. നിറത്തിന്റെ പേരിൽ ഭർത്താവിൽ നിന്ന് നിരന്തരം നേരിട്ട അവഹേളനമാണ് മുംതാസ് ജീവനൊടുക്കാൻ കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഏഴ് മാസം മുമ്പാണ് മൊറയൂർ സ്വദേശി അബ്ദുൽ വാഹിദും ഷഹാനയും വിവാഹിതരായത്. ഇന്നലെ രാവിലെയാണ് ഷഹാനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊണ്ടോട്ടി ഗവ. കോളേജിൽ ഡിഗ്രി ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു വിവാഹത്തിന് പിന്നാലെ ഭർത്താവ് നിറത്തിന്റെ പേരിൽ പെൺകുട്ടിയെ നിരന്തരം അപമാനിച്ചിരുന്നതായി പറയുന്നു. ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞും അധിക്ഷേപിച്ചു. ഭർതൃമാതാവും അവഹേളിച്ചു. ഇതിൽ മനംനൊന്താണ് ഷഹാന ആത്മഹത്യ ചെയ്തത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകുംആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽമില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കുംകൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി
പൂർണ്ണ പേജ് കാണുക ›