{"vars":{"id": "89527:4990"}}

തിരുവനന്തപുരത്ത് ദമ്പതികൾ മരിച്ച നിലയിൽ

 
തിരുവനന്തപുരം: ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരമനയിലാണ് സതീശ്, ബിന്ദു എന്നീ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോൺട്രാക്റ്ററായ സതീശിനെ കഴുത്തറുത്ത നിലയിലും ഭാര‍്യ ബിന്ദുവിനെ തൂങ്ങിയ നിലയിലുമായിരുന്നു കണ്ടെത്തിയത്. ആത്മഹത‍്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.