ഹോം › കേരളം

തലശ്ശേരി കലാപത്തിൽ സിപിഎമ്മിനും പങ്ക്; സിപിഎം ആസൂത്രിതമായി കലാപമുണ്ടാക്കിയെന്ന് കെഎം ഷാജി

By MJ Desk · 21 Jan 2025, 11:30 AM

തലശ്ശേരി കലാപത്തിൽ സിപിഎമ്മിനും പങ്കുണ്ടെന്ന ആരോപണവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. കലാപത്തിന്റെ മറവിൽ പള്ളി തകർത്ത കേസിലെ പ്രതികളിൽ ഒരാൾ പിണറായി വിജയന്റെ സഹോദരൻ കുമാരനാണെന്നും കെഎം ഷാജി ആരോപിച്ചു. സിപിഐ അന്ന് പുറത്തിറക്കിയ ലഘുലേഖ പരാമർശിച്ചാണ് സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി കെഎം ഷാജി രംഗത്തുവന്നത്. വിതയത്തിൽ കമ്മീഷൻ വിസ്തരിച്ച നാലാമത്തെ കക്ഷിയുടെ പേര് സിപിഐയാണ്. എഐവൈഎഫിനെയും വിസ്തരിച്ചു. സിപിഎം ആണ് വർഗീയ കലാപമുണ്ടാക്കിയതെന്നാണ് ഇവർ രണ്ട് പേരും മൊഴി നൽകിയതെന്ന് ഷാജി പറയുന്നു സിപിഎം ആസൂത്രിതമായാണ് കലാപമുണ്ടാക്കിയത്. കലാപത്തിന്റെ മറവിൽ തലശ്ശേരിയിൽ 33 പള്ളികൾ തകർത്തു. 33 പള്ളികളിൽ 15 പള്ളികളുടെ കിലോമീറ്ററോളം ദൂരത്ത് ഒരു ആർഎസ്എസുകാരനോ ജനസംഘ്കാരനോ ഇല്ലെന്ന് വിതയത്തിൽ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നുവെന്നും ഷാജി ആരോപിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകുംആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽമില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കുംകൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി
പൂർണ്ണ പേജ് കാണുക ›