കണ്ണൂർ: അഴിയൂർ കോറോത്ത് റോഡിലെ കീർത്തി ബേക്കറിയിൽ നിന്ന് വാങ്ങിയ ‘അൽകി’ കുൽഫിയിൽ ചത്ത പാറ്റയെ കണ്ടെത്തി. കുൽഫി കഴിച്ച കണ്ണൂർ സ്വദേശിയായ ഒൻപത് വയസുകാരനെ കടുത്ത വയറുവേദനയെ തുടർന്ന് തലശ്ശേരി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബേക്കറിയിൽ നിന്ന് വാങ്ങിയ കുൽഫി കഴിക്കുന്നതിനിടെയാണ് പാറ്റയെ കണ്ടത്. തുടർന്ന് കുട്ടിക്ക് അസ്വസ്ഥതകളും വയറുവേദനയും അനുഭവപ്പെട്ടതോടെ വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.