ഹോം › കേരളം

വൈദ‍്യുതി മന്ത്രിയുടെ പരിപാടിക്കിടെ കറന്റ് പോയ സംഭവം; എൻജിനീയർക്ക് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്: സസ്പെൻഷൻ പിൻവലിച്ചു

By Metro Journal Team · 24 Nov 2026, 09:26 PM

കണ്ണൂരിൽ വൈദ‍്യുതി മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ കറന്‍റ് പോയ സംഭവത്തിൽ കെഎസ്ഇബി സബ് എൻജീനിയർ പി.വി. സതീഷ് ബാബുവിന് വീഴ്ച പറ്റിയിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്.

ഇതേത്തുടർന്ന് അദ്ദേഹത്തിന്‍റെ സസ്പെൻഷൻ നടപടി കെഎസ്ഇബി കണ്ണൂർ‌ ഡിവിഷൻ എക്സിക‍്യൂട്ടീവ് എൻജീനിയർ പിൻവലിച്ചു. വൈദ‍്യുതി മുടക്കാൻ ബോധപൂർവം ശ്രമമുണ്ടായിട്ടില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.

അറിയിപ്പില്ലാതെ വൈദ‍്യുതി കട്ട് ചെയ്തതിൽ ഗൂഢാലോചനയുണ്ടെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും ആവശ‍്യപ്പെട്ട് ടി.ഒ. മോഹനൻ എംഎൽഎ കെഎസ്ഇബി ചെയർമാന് പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു സതീഷ് ബാബുവിനെതിരേ നടപടിയെടുത്തത്.

പരിപാടിയുള്ളതായി തനിക്ക് അറിയില്ലായിരുന്നുവെന്നും അറ്റകുറ്റപ്പണികൾക്ക് വേണ്ടിയാണ് ലൈൻ ഓഫാക്കിയതെന്നുമായിരുന്നു സതീഷ് ബാബു നൽകിയ വിശദീകരണം. കണ്ണൂരിൽ മന്ത്രി പങ്കെടുത്ത കേരള സഹകരണ റിസ്ക് ഫണ്ട് ധന സഹായ വിതരണ പരിപാടിക്കിടെയാണ് വൈദ‍്യുതി മുടങ്ങിയത്. തുടർന്ന് മൈക്കില്ലാതെയും വൈദ‍്യുതിയില്ലാതെയുമാണ് വൈദ‍്യുതി മന്ത്രി സ്വാഗത പ്രസംഗം നടത്തിയത്. പിന്നീട് ജനറേറ്റർ എത്തിച്ചതിനു ശേഷമാണ് മന്ത്രിക്ക് പ്രസംഗിക്കാൻ സാധിച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#kseb#കണ്ണൂർ#കെഎസ്ഇബി#നടപടി#മന്ത്രി#വൈദ്യുതി

ബന്ധപ്പെട്ട വാർത്തകൾ

മുഖ്യമന്ത്രിയുടെ അനുനയ നീക്കം പാളി; മുറിവുണങ്ങട്ടെ, എന്നിട്ടാകാം ചർച്ചയെന്ന് ഓർത്തഡോക്സ് സഭശബരിമല ദർശനം: തിരുവനന്തപുരം, പന്തളം, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിങ് ഏർപ്പെടുത്തണമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻകോണ്‍ഗ്രസിനെ പഠിപ്പിക്കാന്‍ വരേണ്ടതില്ല; നിലയ്ക്ക് നിന്നാല്‍ രാജ്മോഹന്‍ ഉണ്ണിത്താന് കൊള്ളാം: നേമം ഷജീര്‍പാലക്കാട് ക്ലാസ് മുറിയിൽ വെടിവെപ്പ്; ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുആറ്റുകാൽ പൊങ്കാലയിൽ ഇനി ചുടുകല്ലിന് പകരം കമ്പി അടുപ്പുകൾ; പുതിയ സംവിധാനത്തിന്റെ സാധ്യത തേടുമെന്ന് മേയർ വി വി രാജേഷ്സസ്‌പെൻഷൻ പിൻവലിച്ച് വിദ്യാർഥികളുടെ പരീക്ഷ നടത്തണം; ഉത്തരവിനെതിരെ അപ്പീൽ നൽകാൻ കാലടി സർവകലാശാല
പൂർണ്ണ പേജ് കാണുക ›