{"vars":{"id": "89527:4990"}}

ഇപി ജയരാജൻ നൽകിയ മാനനഷ്ടക്കേസ്; ശോഭാ സുരേന്ദ്രൻ ഹാജരാകണമെന്ന് കോടതി
 

 

ശോഭാ സുരേന്ദ്രന് എതിരായി ഇ പി ജയരാജൻ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ മാനനഷ്ടക്കേസിൽ പ്രതിയായ ശോഭാ സുരേന്ദ്രൻ ഹാജരാകണമെന്ന് ഉത്തരവ്. കോടതി ശോഭാ സുരേന്ദ്രന് സമൻസ് അയച്ചു.  മാനനഷ്ടക്കേസ് അനന്തമായി നീണ്ടു പോകുന്നു എന്ന് പരാതിപ്പെട്ട് ഇ .പി ജയരാജൻ ഈ വർഷം ഫെബ്രുവരി മാസത്തിൽ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നു

കണ്ണൂർ കോടതിയിലെ കേസ് അടിയന്തിരമായി തീർപ്പാക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ശോഭാ സുരേന്ദ്രൻ ഉടൻ തന്നെ കോടതിയിൽ ഹാജരാകണമെന്ന് കാണിച്ച് സമൻസ് അയക്കാൻ ഇടയായത്.

2024 ഏപ്രിലിൽ ഇപി ജയരാജൻ ബിജെപിയിലേക്ക് വരാൻ താനടക്കമുള്ള നേതാക്കളുമായി ചർച്ച ചെയ്തുവെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചതിനാണ് ശോഭാ സുരേന്ദ്രനെതിരെ കേസ് നൽകിയത്. ഇപി ജയരാജൻ കോടതിയെ സമീപിക്കുകയായിരുന്നു.