ഹോം › കേരളം

ശബരിമല സ്വർണക്കൊള്ള സിബിഐ അന്വേഷിക്കണമെന്ന് ആവശ്യം; ഹർജിക്കാരോട് ചോദ്യങ്ങളുമായി ഹൈക്കോടതി

By MJ Desk · 13 Feb 2026, 04:52 PM

ശബരിമല സ്വർണക്കൊള്ള കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി എത്തിയ ഹർജിക്കാരോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ഏത് കേസിലാണ് സിബിഐ മികച്ച രീതിയിൽ അന്വേഷണം നടത്തിയതെന്ന് ദേവസ്വം ബെഞ്ച് ചോദിച്ചു. അടുത്ത കാലത്തുള്ള അഞ്ച് കേസിന്റെ നമ്പർ പറയാമോയെന്നും കോടതി ചോദിച്ചു

എന്തുകൊണ്ടാണ് കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെടുന്നതെന്നും കോടതി ചോദിച്ചു. തിരുവിതാംകൂർ-കൊച്ചി മതസ്ഥാന നിയമം എന്നൊരു നിയമമുണ്ട്. നിയമത്തിൽ കുറച്ച് വ്യവസ്ഥകളുണ്ടെന്നും ഹർജിക്കാരെ കോടതി ഓർമിപ്പിച്ചു

ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, അഖില തന്ത്രി പ്രചാരക് സഭ അടക്കമുള്ളവരാണ് ഹർജിക്കാർ. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ മറുപടി സത്യവാങ്മൂലം ലഭിച്ച ശേഷം ഹൈക്കോടതി ഒരുമിച്ച് വാദം കേൾക്കും
 

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകുംആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽമില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കുംകൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി
പൂർണ്ണ പേജ് കാണുക ›