യു പ്രതിഭക്കെതിരായ അധിക്ഷേപ പരാമർശം: ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ, നടപടിയെടുക്കാൻ നിർദേശം
Mar 26, 2026, 10:14 IST
കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭയ്ക്ക് എതിരെയുള്ള അധിക്ഷേപ പരാമർശത്തിൽ നടപടിയെടുക്കാൻ നിർദേശം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് ആലപ്പുഴ ജില്ലാ കലക്ടർക്ക് നിർേദശം നൽകിയത്.
വിഷയത്തിൽ പ്രതിഷേധം ശക്തമാക്കുകയാണ് സിപിഎം. കേന്ദ്ര കമ്മിറ്റി അംഗം സിഎസ് സുജാതയുടെ നേതൃത്വത്തിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ കായംകുളത്ത് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. തെരഞ്ഞെടുപ്പിൽ വിഷയം പ്രചാരണായുധമാക്കാനാണ് എൽഡിഎഫ് നീക്കം.
വിവാദങ്ങൾക്ക് പിന്നാലെ മുസ്ലിം ലീഗിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് മണ്ഡലം പ്രസിഡന്റ് എ ഇർഷാദിനെ സസ്പെൻഡ് ചെയ്തിരുന്നു. ഇർഷാദിനെതിരെ സ്വീകരിച്ച നടപടി ഉയർത്തി കാട്ടിയാണ് യുഡിഎഫിന്റെ പ്രതിരോധം. പരാമർശത്തിൽ ഇർഷാദ് കഴിഞ്ഞ ദിവസം ഖേദം പ്രകടിപ്പിച്ചിരുന്നു.