ഹോം › കേരളം

മലപ്പുറത്ത് കിണറ്റിൽ വീണ ആനയുടെ ആരോഗ്യസ്ഥിതി നോക്കി മയക്കുവെടി വെക്കുമെന്ന് ഡിഎഫ്ഒ

By MJ Desk · 23 Jan 2025, 11:42 AM

മലപ്പുറത്ത് കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ പ്രതികരണവുമായി നിലമ്പൂർ നോർത്ത് ഡിഎഫ്ഒ പി കാർത്തിക്. വയനാട്ടിൽ നിന്ന് വിദഗ്ധ സംഘമെത്തി ആനയെ പരിശോധിക്കും. കിണറിന്റെ വശങ്ങളിടിച്ച് ആനയെ കരയ്ക്ക് എത്തിച്ച ശേഷം മയക്കുവെടി വെച്ച് പിടികൂടാനാണ് ആലോചന. ഇതുസംബന്ധിച്ച് ചീഫ് എലഫെന്റ് വാർഡിന്റെ നിർദേശം വേണം. ഇത് ലഭിച്ചാൽ നടപടികളുമായി മുന്നോട്ടുപോകും ആനയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് മാത്രമേ മയക്കുവെടി വെക്കുന്നതടക്കമുള്ള നീക്കങ്ങൾ നടത്തൂ. കിണറിന്റെ വശങ്ങൾ ഇടിച്ച് ആനയെ കാട്ടിലേക്ക് തുരത്തുന്നതാണ് എളുപ്പമാർഗം. നാട്ടുകാരുടെ വികാരം കൂടി മാനിക്കും. ആനയെ സ്ഥലത്ത് നിന്ന് മാറ്റുന്നതിലും മയക്കുവെടി വെക്കുന്നതിലും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. വനംമന്ത്രിയുടെ നിർദേശങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഡിഎഫ്ഒ അറിയിച്ചു. ആനയെ മയക്കുവെടി വെച്ച് പിടികൂടി ദൂരെ ഉൾക്കാട്ടിൽ വിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ ആനയെ കിണറ്റിൽ തന്നെ മണ്ണിട്ട് മൂടണമെന്ന് പിവി അൻവർ ആവശ്യപ്പെട്ടു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകുംആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽമില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കുംകൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി
പൂർണ്ണ പേജ് കാണുക ›