ഹോം › കേരളം

ലഹരിക്കേസ്: സംവിധായകൻ സമീർ താഹിറിന്റെ അറസ്റ്റ് രേഖപ്പെടുത്തി

By MJ Desk · 06 May 2025, 09:57 AM

യുവ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്‌റഫ് ഹംസ എന്നിവർ പ്രതികളായ ലഹരിക്കേസിൽ സംവിധായകനും ഛായാഗ്രഹകനുമായ സമീർ താഹിറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് അറസ്റ്റ്. സമീർ താഹിറിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ലഹരിയിടപാടിൽ സമീറിനും പങ്കുണ്ടെന്ന സംശയത്തെ തുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്തത് എന്നാൽ തന്റെ അറിവോടെയല്ല ഫ്‌ളാറ്റിലെ ലഹരി ഉപയോഗമെന്നാണ് സമീർ താഹിർ പോലീസിന് നൽകിയ മൊഴി. സമീറിന്റെ ഫ്‌ളാറ്റിൽ നിരന്തരം ലഹരി ഉപയോഗം നടക്കുന്നതായുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് നോട്ടീസ് അയച്ചത് നേരത്തെ ഖാലിദ് റഹ്മാനെയും അഷ്‌റഫ് ഹംസയെയും സമീറിന്റെ ഫ്‌ളാറ്റിൽ വെച്ചാണ് പിടികൂടിയത്. ഈ സമയത്ത് സമീർ ഫ്‌ളാറ്റിലുണ്ടായിരുന്നില്ല. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവായിരുന്നു പിടികൂടുമ്പോൾ സംഘത്തിന്റെ കൈവശമുണ്ടായിരുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുതലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽമെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതിപാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ
പൂർണ്ണ പേജ് കാണുക ›