ഹോം › കേരളം

ലീഗ് പ്രതിഷേധത്തിനിടെ സമരപന്തൽ പൊളിഞ്ഞു; ആത്മഹത്യാ ശ്രമം നടത്തി കലക്ടറേറ്റിന് മുന്നിൽ 9 വർഷമായി സമരം ചെയ്യുന്ന ജയിംസ്

By MJ Desk · 31 Dec 2024, 03:20 PM

വയനാട് കലക്ടറേറ്റിന് മുന്നിൽ ആത്മഹത്യാ ശ്രമം. കഴിഞ്ഞ 9 വർഷമായി കലക്ടറേറ്റിന് മുന്നിൽ ഭൂമിപ്രശ്‌നത്തിൽ സമരം നടത്തുന്ന ജയിംസ് കാഞ്ഞിരത്തിനാലാണ് പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത്. മുസ്ലിം ലീഗ് നടത്തിയ സമരത്തിനിടെ ഇദ്ദേഹത്തിന്റെ സമര പന്തലിന്റെ ഒരു ഭാഗം പൊളിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യാശ്രമം നടത്തിയത്. പോലീസും പ്രവർത്തകരും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സമരപന്തൽ പുനഃസ്ഥാപിച്ച് നൽകി. വനംവകുപ്പ് അന്യായമായി തട്ടിയെടുത്ത 12 ഏക്കർ ഭൂമി വിട്ടുകിട്ടണമെന്ന ആവശ്യവുമായാണ് ജയിംസും കുടുംബവും സമരം ചെയ്യുന്നത്. 2015 ഓഗസ്റ്റ് മുതലാണ് കലക്ടറേറ്റിന് മുന്നിൽ കുടുംബം സമരം ആരംഭിച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
പൂർണ്ണ പേജ് കാണുക ›