ഹോം › കേരളം

ഇടക്കൊച്ചി കൊലപാതകം: ആഷിക്കിനെ കൊന്നത് ഭാര്യയുമായി ബന്ധം തുടർന്നതിനാലെന്ന് പ്രതി

By MJ Desk · 25 Jun 2025, 08:29 AM

എറണാകുളം ഇടക്കൊച്ചിയിൽ ആഷിക്ക് എന്ന യുവാവിന്റെ മരണകാരണം തുടയിൽ ഏറ്റ വെട്ടെന്ന് പോലീസ്. ആളൊഴിഞ്ഞ പറമ്പിൽ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിലാണ്‌ ആഷിക്കിന്റെ മൃതദേഹം കണ്ടത്. സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെ ആഷിക്കിന്റെ കാമുകിയെയും ഭർത്താവിനെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു ഇടക്കൊച്ചി പഷ്ണിത്തോട് തോപ്പിൽ ഷിഹാബ്(39), ഭാര്യ ഷഹാന(32) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ ദുരൂഹത തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികൾ പിടിയിലായത്. ആഷിക്കും ഷഹാനയും പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ ഷിഹാബ് ഭാര്യയെ കൊണ്ട് ആഷിക്കിനെതിരെ പീഡന പരാതി നൽകി തുടർന്ന് ആഷിക്കിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കി. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ആഷിക്ക് ഷഹാനയുടെ നഗ്നചിത്രങങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് ദമ്പതികൾ നൽകിയ മൊഴി. അതേസമയം ജയിലിൽ നിന്ന് ഇറങ്ങിയ ശേഷവും ആഷിക്കും ഷഹാനയും തമ്മിൽ ബന്ധം തുടർന്നിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പ്യൂരിഫൈ ചെയ്യാൻ നൽകിയ സ്വർണമാണ് മോഷണം പോയത്; നാലഞ്ച് കടകളിലെ സ്വർണമുണ്ടായിരുന്നു: വൈഷ്ണവി ജ്വല്ലറി ഉടമഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം: മൊഴി നൽകിയ കരാറുകാരൻ വി. ഒ. സാജന് വധഭീഷണിഅടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽഅഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുംസ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560
പൂർണ്ണ പേജ് കാണുക ›