ഹോം › കേരളം

കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു; രക്ഷാപ്രവർത്തനം കടുത്ത വെല്ലുവിളി നിറഞ്ഞത്

By MJ Desk · 10 Jun 2025, 11:56 AM

കോഴിക്കോട് തീരത്തിനടുത്ത് അറബിക്കടലിൽ തീപിടിച്ച ചരക്കുകപ്പലായ വാൻ ഹായ് 503ലെ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നു. നേവിയും കോസ്റ്റ് ഗാർഡും തീയണക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ്. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിലും പുരോഗമിക്കുന്നുണ്ട് കപ്പലിലെ അപകടകരമായ വസ്തുക്കളുടെ കാർഗോ മാനിഫെസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്. 157 കണ്ടെയ്‌നറുകളിൽ അപകടകാരികളായ ഉത്പന്നങ്ങളുണ്ടെന്നാണ് വിവരം. കപ്പൽ ഇതുവരെ മുങ്ങിയിട്ടില്ല. എന്നാൽ കപ്പലിന് ഇടതുവശത്തേക്ക് ചരിവുണ്ട് കനത്ത തീയും പുകയും ഇപ്പോഴും ഉയരുന്നുണ്ട്. ഫോർവേർഡ് ബേയിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാണ്. കൂടുതൽ കണ്ടെയ്‌നറുകൾ കടലിലേക്ക് വീണിട്ടുണ്ട്. പൊള്ളലേറ്റ് മംഗലാപുരത്തെ ആശുപത്രിയിൽ ആറ് പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 2 പേരുടെ നില ഗുരുതരമാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽഅഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുംസ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു
പൂർണ്ണ പേജ് കാണുക ›