ഹോം › കേരളം

തൃശ്ശൂർ പൂരത്തിന് എത്തിച്ച ആന വിരണ്ടോടി; തിക്കിലും തിരക്കിലും പെട്ട് 42 പേർക്ക് പരുക്കേറ്റു

By MJ Desk · 07 May 2025, 11:17 AM

തൃശൂർ പൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടി. ഊട്ടോളി രാമൻ എന്ന ആനയാണ് നഗരത്തിലെ പാണ്ടി സമൂഹം മഠം എം ജി റോഡിലേക്കുള്ള വഴിയിലൂടെ വിരണ്ടോടിയത്. ആന വിരണ്ടതിനു പിന്നാലെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 42 പേർക്ക് പരുക്കേറ്റു. പുലർച്ചെ രണ്ടേകാലോടെയായിരുന്നു സംഭവം. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. ആനപ്പുറത്തുണ്ടായിരുന്ന മൂന്നു പേർ 15 മിനിറ്റോളം നിലത്ത് ഇറങ്ങാൻ കഴിയാതെ പ്രയാസപ്പെട്ടു. എലിഫന്റ് സ്‌ക്വാഡ് ഉടൻ സ്ഥലത്തെത്തിയാണ് ആനയെ നിയന്ത്രണ വിധേയമാക്കിയത്. റവന്യൂ മന്ത്രി കെ രാജൻ സ്ഥിതിഗതികൾ വിലയിരുത്തി. പരുക്കേറ്റവരെ ആശുപത്രിയിലെത്തി മന്ത്രി സന്ദർശിച്ചു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുതലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽമെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതിപാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ
പൂർണ്ണ പേജ് കാണുക ›