ഹോം › കേരളം

എലപ്പുള്ളി ബ്രൂവറി പദ്ധതി വിവാദം: ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എം ബി രാജേഷ്

By MJ Desk · 23 Jan 2025, 11:37 AM

എലപ്പുള്ളി ബ്രൂവറി പദ്ധതി വിവാദത്തിനിടെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എംബി രാജേഷ്. എംഎൻ സ്മാരകത്തിലെത്തിയാണ് എംബി രാജേഷ് ബിനോയ് വിശ്വത്തെ കണ്ടത്. പദ്ധതിയെ കുറിച്ച് മന്ത്രി വിശദീകരിച്ചു. പദ്ധതി കൊണ്ട് ജലദൗർലഭ്യമുണ്ടാകില്ലെന്ന് മന്ത്രി അറിയിച്ചു എലപ്പുള്ളി മദ്യനിർമാണ കമ്പനി പ്രദേശത്ത് ജലക്ഷാമം ഉണ്ടാകില്ലെന്ന വാദമാണ് ഒയാസിസ് കമ്പനിക്കുള്ളത്. വെള്ളത്തിന്റെ കാര്യത്തിൽ ജനത്തിന് ആശങ്ക വേണ്ട. മഴവെള്ള സംഭരണിയിൽ നിന്ന് കമ്പനി വെള്ളമെടുക്കും. കമ്പനിയുടെ പ്രവർത്തനത്തിന് അഞ്ച് ഏക്കർ സ്ഥലത്ത് മഴവെള്ള സംഭരണ സ്ഥാപിക്കുമെന്നും ഒയാസിസ് പറയുന്നു. പ്രദേശത്തെ 200 പേർക്ക് തൊഴിൽ വാഗ്ദാനവും ഓയാസിസ് ഉറപ്പ് നൽകുന്നുണ്ട്. സിപിഐ വികസനവിരുദ്ധരല്ലെന്നും ഏത് വികസനമായാലും കുടിവെള്ളത്തെ മറന്നു കൊണ്ടാകരുതെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. കുടിവെള്ളം ഉറപ്പാക്കിയിട്ടേ വികസനം കൊണ്ടു വരാവൂവെന്നും അദ്ദേഹം പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകുംആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽമില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കുംകൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി
പൂർണ്ണ പേജ് കാണുക ›