ഹോം › കേരളം

ഫെയർനെസ് ക്രീമിൽ അമിത അളവിൽ മെർക്കുറി; മലപ്പുറത്ത് 17 കാരിയ്ക്ക് ഗുരുതര വൃക്ക രോഗം

By Metro Journal Team · 21 Nov 2026, 11:08 AM

തുടർച്ചയായ ഫെയർനെസ് ക്രീം ഉപയോഗത്തിലൂടെ പതിനേഴുകാരിക്ക് ഗുരുതര വൃക്ക രോഗം ബാധിച്ചതായി പരാതി. ക്രീമിലെ അമിത മെർക്കുറി കാരണം ശരീരത്തിൽ നിന്ന് പ്രോട്ടീൻ നഷ്ടമാകുന്ന മെമ്പ്രനസ് നെഫ്രോപ്പതി എന്ന രോഗമാണ് ബാധിച്ചത്. മലപ്പുറം അരീക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടര്‍മാരുടേതാണ് കണ്ടെത്തൽ.

വിദഗ്ധ ചികിത്സയിൽ പെൺകുട്ടി അപകടനില തരണം ചെയ്തുവെന്നും ഡോക്ടർമാർ പറഞ്ഞു. വൃക്കയുടെ അരിപ്പയ്ക്ക് കേടുവരികയും ശരീരത്തിലെ പ്രോട്ടീന്‍ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് പെൺകുട്ടിക്ക് ഉണ്ടായത്. ഓൺലൈനിലൂടെയാണ് പെൺകുട്ടി ക്രീം വാങ്ങിയത്.

ഒരുവര്‍ഷത്തോളമായി ക്രീം ഉപയോഗിക്കുന്നുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു. ക്ലാസില്‍ പോകുമ്പോള്‍ കാലിന് നീരുവരികയും നടക്കാനൊക്കെ ബുദ്ധിമുട്ടുണ്ടാവുകയും ചെയ്തു. പഠിച്ചതൊന്നും ഓര്‍മയില്‍ നില്‍ക്കാത്ത സ്ഥിതിയും ഉണ്ടായി. കൂടെയുള്ള കുട്ടികളും ഇത് ഉപയോഗിക്കുന്നുണ്ടെന്നും എന്നാലവര്‍ക്കൊന്നും പ്രശ്‌നമില്ലെന്നുമാണ് കുട്ടി പറയുന്നത്.

ഫെയ്സ് ക്രീമുകൾ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതര വൃക്കരോഗങ്ങളെന്നാണ് നേരത്തെയും കണ്ടെത്തലുകളുണ്ട്. ഇതിൽ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. വിപണയിൽ ഇറങ്ങുന്ന പല ക്രീമുകൾക്കും ഊരും പേരുമില്ലെന്നും വ്യാജ ക്രീമുകൾ ഓണലൈൻ സൈറ്റുകളിലും ലഭ്യമാണെന്നും നേരത്തെയും ഡോക്ടർമാർ കണ്ടെത്തിയിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#accident#malappuram#ക്രീം#ഗുരുതര#ഡോക്ടർ#മലപ്പുറം

ബന്ധപ്പെട്ട വാർത്തകൾ

ബിജെപി പ്രവേശനം തെറ്റായ തീരുമാനം, പദവി മോഹിച്ചല്ല മടക്കം’; കോൺഗ്രസ് പ്രവർത്തകരോട് ഹൃദയം തൊട്ട് മാപ്പ് പറഞ്ഞ് പത്മജ വേണുഗോപാൽഏറ്റുമാനൂരിൽ മാരക രാസലഹരിയായ എംഡിഎംഎയുമായി യുവ ഡോക്ടർ പിടിയിൽബി.ജെ.പി വിട്ടതിന് പിന്നാലെ കെ. കരുണാകരന്റെ പ്രതിമയിൽ മാല ചാർത്തുന്ന ചിത്രം ഫേസ്ബുക്ക് കവർ പിക്ച്ചറാക്കി പത്മജ വേണുഗോപാൽകോൺഗ്രസിൽ എതിർപ്പ് കടുത്തു; പ്രസ്താവനകൾ തിരുത്തണമെന്ന് ആവശ്യം, കെപിസിസിക്ക് ഉടൻ കത്ത് നൽകില്ലെന്ന് പത്മജശബരിമല തീർഥാടകർക്ക് കൈത്താങ്ങായി ‘ശരൺ’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം; ആറ് ഭാഷകളിൽ സമഗ്ര വിവരങ്ങൾ വിരൽത്തുമ്പിൽരാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകൾ: രണ്ട് കേസുകളിൽ കരട് കുറ്റപത്രം തയ്യാറായി; നിയമോപദേശത്തിന് കൈമാറി
പൂർണ്ണ പേജ് കാണുക ›