ഹോം › കേരളം

ഏറ്റുമാനൂരിൽ മാരക രാസലഹരിയായ എംഡിഎംഎയുമായി യുവ ഡോക്ടർ പിടിയിൽ

By Metro Journal Team · 21 Nov 2026, 12:24 PM

ഏറ്റുമാനൂരിൽ മാരക രാസലഹരിയായ എംഡിഎംഎയുമായി യുവ ഡോക്ടറെ പൊലീസ് പിടികൂടി. ഏറ്റുമാനൂർ കിഴക്കുംഭാഗം സ്വദേശിയായ ഡോ. അരുൺ മുരളീധരൻ (38) ആണ് പിടിയിലായത്. ​

പൊലീസിന്റെ പ്രത്യേക ലഹരിവിരുദ്ധ പരിശോധനയായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി ഏറ്റുമാനൂരിലെ ഇയാളുടെ സ്വകാര്യ ക്ലിനിക്കിൽ (‘ഡയൽ ഡോക്ടർ ഹോം’) നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. പരിശോധനയിൽ 0.8 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ഏറ്റുമാനൂർ പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.

​നിലവിൽ ഏറ്റുമാനൂർ പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ലഹരിമരുന്നിന്റെ ഉറവിടം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#k muraleedharan#police#കോട്ടയം#ജില്ല#പൊലീസ്#പ്രതി

ബന്ധപ്പെട്ട വാർത്തകൾ

കോൺഗ്രസിൽ എതിർപ്പ് കടുത്തു; പ്രസ്താവനകൾ തിരുത്തണമെന്ന് ആവശ്യം, കെപിസിസിക്ക് ഉടൻ കത്ത് നൽകില്ലെന്ന് പത്മജഫെയർനെസ് ക്രീമിൽ അമിത അളവിൽ മെർക്കുറി; മലപ്പുറത്ത് 17 കാരിയ്ക്ക് ഗുരുതര വൃക്ക രോഗംശബരിമല തീർഥാടകർക്ക് കൈത്താങ്ങായി ‘ശരൺ’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം; ആറ് ഭാഷകളിൽ സമഗ്ര വിവരങ്ങൾ വിരൽത്തുമ്പിൽരാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകൾ: രണ്ട് കേസുകളിൽ കരട് കുറ്റപത്രം തയ്യാറായി; നിയമോപദേശത്തിന് കൈമാറിസ്വർണവില ഇന്ന് (21 നവംബർ 2026): പവന് ₹360 കുറഞ്ഞു; ഒരു പവന് ₹91,720‘എന്റെ അറിവോടെയല്ല മകൻ കാർ കൊണ്ടുപോയത്, ആർ.സി റദ്ദാക്കരുത്’; കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി ജഡ്ജി
പൂർണ്ണ പേജ് കാണുക ›