അതിരുകടന്ന ആരാധന; മഞ്ജു വാര്യരെ ബലമായി ചുംബിച്ച് ആരാധിക
Apr 6, 2026, 13:48 IST
ഇന്ന് മിക്ക സംരംഭങ്ങളുടെയും ഉദ്ഘാടനങ്ങൾക്കെത്തുന്നത് സിനിമാ താരങ്ങളാണ്. പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ അവര്‍ക്ക് സുരക്ഷ ഒരുക്കുക സംഘാടകരെ സംബന്ധിച്ച് ഭാരിച്ച ഉത്തരവാദിത്തമാണ്. ചുറ്റും തടിച്ചുകൂടുന്നവരുടെ ആരാധകർ എങ്ങനെ പ്രതികരിക്കുമെന്നതിൽ യാതൊരു ധാരണയും ഉണ്ടായിരിക്കില്ല.
അതുകൊണ്ടുതന്നെ പലപ്പോഴും പൊതുവേദികളിൽ അതിരുവിട്ട ആരാധന കാണാറുണ്ട്. ഇപ്പോഴിതാ, നടി മഞ്ജു വാര്യര്‍ക്കും ആരാധന കൊണ്ടുള്ള അതിരുവിട്ട പെരുമാറ്റം നേരിടേണ്ടിവന്നിരിക്കുകയാണ്. ഇതിന്‍റെ വീഡിയോ ഇതിനോടകം തന്നെ വൈറലായി.