ഹോം › കേരളം

എകെജി സെന്ററിലെ ആദ്യ വാർത്താ സമ്മേളനം: കണ്ണട മാറ്റിയതിനെക്കുറിച്ചും രാഷ്ട്രീയ വിവാദങ്ങളെക്കുറിച്ചും മനസ്സ് തുറന്ന് പിണറായി

By Metro Desk · 14 Jun 2026, 04:03 PM

തിരുവനന്തപുരം: സിപിഐഎമ്മിന്റെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു വർഷത്തോളമായെങ്കിലും, ഇവിടെ ആദ്യമായി മാധ്യമങ്ങളെ കണ്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.   സാധാരണയായി പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കണ്ടോൺമെന്റ് ഹൗസിൽ വെച്ചാണ് വാർത്താ സമ്മേളനങ്ങൾ നടത്താറുള്ളത്. എന്നാൽ നിലവിൽ വസതി ഒഴിഞ്ഞു കിട്ടാത്തതിനാലാണ് എകെജി സെന്ററിലെ മീഡിയ റൂമിൽ മാധ്യമങ്ങളെ കാണേണ്ടി വന്നതെന്ന് അദ്ദേഹം ആമുഖമായി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ താൻ ക്ലിഫ് ഹൗസ് ഒഴിഞ്ഞിരുന്നതായും, അവിടെ ഇപ്പോൾ നടക്കുന്ന അറ്റകുറ്റപ്പണികൾ കാരണമാകാം പുതിയ മുഖ്യമന്ത്രി അങ്ങോട്ട് മാറാൻ വൈകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​ഈ വാർത്താ സമ്മേളനത്തിന് മറ്റ് ചില പ്രത്യേകതകൾ കൂടിയുണ്ടായിരുന്നു. കുറച്ചു ദിവസങ്ങളായി കണ്ണടയില്ലാതെ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. തിമിര ശസ്ത്രക്രിയയ്ക്ക് ശേഷം ഇപ്പോൾ വായിക്കാൻ കണ്ണടയുടെ ആവശ്യമില്ലെന്നും, ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് കണ്ണട മാറ്റിയതെന്നും അദ്ദേഹം വിശദീകരിച്ചു.

​കൂടാതെ, എകെജി സെന്ററിലെ വാർത്താ സമ്മേളനങ്ങളുടെ പതിവ് പശ്ചാത്തലത്തിലും മാറ്റമുണ്ടായിരുന്നു. പാർട്ടി സെക്രട്ടറിമാരോ എൽഡിഎഫ് കൺവീനറോ മാധ്യമങ്ങളെ കാണുമ്പോൾ ഉപയോഗിക്കാറുള്ള പാർട്ടി ചിഹ്നങ്ങളോ മുന്നണി ബോർഡുകളോ ഉള്ള പശ്ചാത്തലത്തിന് പകരമായി, പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള പദവി മുൻനിർത്തി മറ്റൊരു വോളിൽ (Wall) വെച്ചാണ് അദ്ദേഹം സംസാരിച്ചത്.

​മാധ്യമപ്രവർത്തകരുടെ എല്ലാ ചോദ്യങ്ങൾക്കും ദീർഘമായി മറുപടി നൽകിയ ശേഷമാണ് പിണറായി വിജയൻ മടങ്ങിയത് . എ. പത്മകുമാർ, വെള്ളാപ്പള്ളി നടേശൻ എന്നിവരുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും, മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉന്നയിച്ച വിമർശനങ്ങൾക്കും അദ്ദേഹം കൃത്യമായ മറുപടി നൽകി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›