ഹോം › കേരളം

ഫൈസ, എഫ് ട്യൂൺ, ഗോറി; പല പേരുകളിൽ എത്തുന്നത് ഒരേ ക്രീം! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഏറെക്കാലം ക്രീം വിറ്റ കടയുടമ

By Metro Journal Team · 23 Nov 2026, 09:03 AM

അതിവേഗം മുഖകാന്തി ഓഫര്‍ ചെയ്യുന്ന ഫൈസ, എഫ് ട്യൂണ്‍, ഗോറി… തുടങ്ങിയ ക്രീമുകള്‍ എല്ലാം ഒന്നുതന്നെയെന്ന് വെളിപ്പെടുത്തുകയാണ് ഏറെക്കാലം ക്രീം വിറ്റ കടയുടമ. ദുബായില്‍ നിന്ന് എത്തുന്ന ക്രീം ഹോള്‍സെയിലായി വാങ്ങി പലരും പലതരത്തില്‍ വില്‍ക്കുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം നിരോധിച്ച ഗോറീ ക്രീം ഇപ്പോഴും കടകളില്‍ സുലഭമെന്നും അന്വേഷണത്തില്‍ വ്യക്തമായി.

മുഖകാന്തി വര്‍ധിപ്പിക്കുമെന്നും ഡാര്‍ക്ക് സ്‌പോട്ട് അപ്രത്യക്ഷമാക്കുമെന്നും അവകാശവാദമുന്നയിക്കപ്പെടുന്ന ക്രീമുകളിലൊന്നാണ് ഗോറി. തുടക്കത്തില്‍ 400ഉം ഇപ്പോള്‍ 550 രൂപയുമാണ് ക്രീമിന്റെ വില. ഉപയോഗിച്ച് തുടങ്ങിയാല്‍ ഒരാഴ്ച കൊണ്ട് ഫലമുറപ്പ്. പക്ഷേ, ബാക്കിയാകുക ഗുരുതര വൃക്ക രോഗമടക്കം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

ഫൈസ എന്ന ദുബൈ ആസ്ഥാനമായി നിര്‍മ്മിക്കുന്ന ക്രീം തരം മാറ്റി വിവിധ പേരുകളില്‍ പുറത്തിറക്കുന്നതാണ്. ഗോറിയും എഫ് ട്യൂണുമൊക്കെ ഒന്നാണ് എന്നാണ് 18കാരിയെ വൃക്ക രോഗിയാക്കിയ എഫ് ട്യൂണ്‍ ദീര്‍ഘ കാലം വില്‍പന നടത്തിയ കടയുടമ പറയുന്നത്. ക്രീമുകളുടെ ഗുണനിലവാരം ചോദ്യം ചെയ്യപ്പെട്ട് തുടങ്ങിയപ്പോള്‍ നിര്‍ത്തിയതാണ് പലരും വില്‍പന.

പക്ഷേ, സ്വന്തം പോക്കറ്റ് നിറക്കാന്‍ ഇപ്പോഴും ചിലര്‍ രംഗത്തുണ്ട്. എഫ് ട്യൂണ്‍ വിവാദം ഇത്ര വലിയ ചര്‍ച്ചയായിട്ടും കമ്പനിയുടെ ഓണ്‍ലൈന്‍ വിപണനം ഇപ്പോഴും സജീവമാണ്. നേരത്തെതില്‍ നിന്ന് അല്‍പം വില കുറച്ചാണ് വില്‍പന എന്നതാണ് മാറ്റം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Dubai#malappuram#കടയുടമ#ക്രീം#ട്യൂണ്‍#മലപ്പുറം

ബന്ധപ്പെട്ട വാർത്തകൾ

അടിമാലിയിൽ നവജാതശിശുവിന്റെ മൃതദേഹം പുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ; 25-കാരി പൊലീസ് നിരീക്ഷണത്തിൽശബരിമല തീർത്ഥാടകരുടെ ശ്രദ്ധയ്ക്ക്; പമ്പാനദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നവർക്കെതിരെ കർശന നടപടി: 5000 രൂപ വരെ പിഴതലയിൽ പ്ലാസ്റ്റിക് കവർ കെട്ടിയ നിലയിൽ; അട്ടപ്പാടിയിൽ സ്ത്രീ മരിച്ച നിലയിൽ: ഭർത്താവ് കസ്റ്റഡിയിൽമതിയായ ചികിത്സ നൽകിയില്ലെന്ന് പരാതി; കോഴിക്കോട് എട്ടുവയസ്സുകാരന്റെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കുമെതിരെ കേസ്പത്മജ പാർട്ടി വിട്ടപ്പോൾ പറഞ്ഞതും ചെയ്തതും നമ്മുക്ക് മുന്നിലുണ്ടെന്ന് ഷാഫി പറമ്പിൽ; പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് വിഭാഗീയതയാണെന്ന് ഉണ്ണിത്താൻസംസ്കൃത സർവകലാശാലയിലെ മുൻ എസ്എഫ്ഐ പ്രവർത്തകർക്ക് പിഎസ്‌സി വഴി കൂട്ടത്തോടെ നിയമനം; ക്രമക്കേട് ആരോപണത്തിൽ വീണ്ടും അന്വേഷണം
പൂർണ്ണ പേജ് കാണുക ›