ഹോം › കേരളം

മതിയായ ചികിത്സ നൽകിയില്ലെന്ന് പരാതി; കോഴിക്കോട് എട്ടുവയസ്സുകാരന്റെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കുമെതിരെ കേസ്

By Metro Journal Team · 22 Nov 2026, 07:34 PM

കോഴിക്കോട് എട്ടുവയസ്സുകാരൻ മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കുമെതിരെ കേസ്. മതിയായ ചികിത്സ ലഭിക്കാത്തതാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന കുടുംബത്തിന്റെ പരാതിയിലാണ് കോടതി നിർദേശപ്രകാരം തിരുവമ്പാടി പൊലീസ് കേസെടുത്തത്. ചികിത്സാപിഴവ് ആരോപിച്ചാണ് കുടുംബം പരാതി നൽകിയത്.

ശരിയായ രോഗനിർണയം നടത്താനോ വിദഗ്ധ ചികിത്സക്കായി മറ്റൊരു ഡോക്ടർക്ക് റഫർ ചെയ്യാനോ ആശുപത്രി അധികൃതർ തയാറായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. കുട്ടിക്ക് സ്കാനിങ് നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും അതിന് സൗകര്യമൊരുക്കിയില്ലെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ നിയമപരമായി ഏതറ്റം വരെയും പോകുമെന്നും കുടുംബം വ്യക്തമാക്കി.

കഴിഞ്ഞ മേയ് 15നാണ് വയറുവേദനയെ തുടർന്ന് ഇഹ്‌സാൻ ഷമീർ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചത്. എന്നാൽ ആവശ്യമായ പരിശോധനകളും ചികിത്സയും ലഭിക്കാത്തതിനെ തുടർന്ന് കുട്ടിയെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു. പിറ്റേദിവസം ആരോഗ്യനില വഷളായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ കരൾ പ്രവർത്തനരഹിതമായതായി കണ്ടെത്തിയത്. തുടർന്ന് കുട്ടിയുടെ അമ്മാവൻ കരൾ ദാനം ചെയ്യുകയും കരൾമാറ്റ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. എന്നാൽ പിന്നീട് തലച്ചോറിൽ നീർക്കെട്ട് അനുഭവപ്പെട്ടു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് കുടുംബത്തിന്റെ സമ്മതത്തോടെ ലൈഫ് സപ്പോർട്ട് സംവിധാനങ്ങൾ പിൻവലിക്കുകയും പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് കുട്ടി മരിക്കുകയുമായിരുന്നു.

മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളാണ് കുട്ടിക്കുണ്ടായിരുന്നതെന്ന് സ്വകാര്യ ആശുപത്രിയിൽനിന്ന് അറിയിച്ചിരുന്നെങ്കിലും കോഴിക്കോട്ടെ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കരളിൽ മഞ്ഞപ്പിത്തത്തിന്റേതായ ലക്ഷണങ്ങൾ കണ്ടെത്താനായില്ലെന്നാണ് കുടുംബം പറയുന്നത്. കുട്ടിയുടെ കരൾ പ്രവർത്തനരഹിതമായതിന്റെ യഥാർഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ജനിതക പരിശോധന ഉൾപ്പെടെയുള്ള പരിശോധനകളുടെ ഫലം ലഭിച്ചാലേ കാരണം വ്യക്തമാകൂ. വിഷയത്തിൽ അന്വേഷണം തുടരുകയാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#police#കോഴിക്കോട്#ഡോക്ടർ#പിഴ#പിഴവ്#പൊലീസ്

ബന്ധപ്പെട്ട വാർത്തകൾ

പത്മജ പാർട്ടി വിട്ടപ്പോൾ പറഞ്ഞതും ചെയ്തതും നമ്മുക്ക് മുന്നിലുണ്ടെന്ന് ഷാഫി പറമ്പിൽ; പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് വിഭാഗീയതയാണെന്ന് ഉണ്ണിത്താൻസംസ്കൃത സർവകലാശാലയിലെ മുൻ എസ്എഫ്ഐ പ്രവർത്തകർക്ക് പിഎസ്‌സി വഴി കൂട്ടത്തോടെ നിയമനം; ക്രമക്കേട് ആരോപണത്തിൽ വീണ്ടും അന്വേഷണംപത്മജയുടെ കോണ്‍ഗ്രസ് പ്രവേശം; നിര്‍ണായക ചര്‍ച്ചകളിലേക്ക് കെപിസിസി: എതിര്‍പ്പ് ശക്തമായതോടെ കരുതലോടെ നീങ്ങാന്‍ നേതൃത്വംകെഎഎസ് ചട്ടങ്ങളിൽ വൻ അഴിച്ചുപണി: ഒഴിവുകൾ മാറ്റിവയ്ക്കണമെന്ന വ്യവസ്ഥയും ഐഎഎസ് പരിഗണനാ ചട്ടവും ഒഴിവാക്കാൻ നീക്കം; കരട് വിജ്ഞാപനമായി‘ക്രീമുകൾ ഉപയോഗിച്ചതുകൊണ്ടുമാത്രം സൗന്ദര്യം വർദ്ധിക്കില്ല’; പരാതി ലഭിച്ചാൽ നടപടിയെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ​‘100% ശുദ്ധമായ പെട്രോൾ നൽകരുത്’: എഥനോൾ സാന്നിധ്യം പരിശോധിക്കാനുള്ള കേരളത്തിന്റെ നീക്കത്തിന് തടയിട്ട് കേന്ദ്രം; പരിശോധന പ്രതിസന്ധിയിൽ
പൂർണ്ണ പേജ് കാണുക ›