ഹോം › കേരളം

എന്റെ സമാധാനത്തിന് വേണ്ടി; തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഒരു രൂപയെങ്കിലും നൽകി സഹായിക്കണമെന്ന് അൻവർ

By MJ Desk · 06 Jun 2025, 03:52 PM

തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവനകൾ നൽകണമെന്ന അഭ്യർഥനയുമായി പിവി അൻവർ. എംഎൽഎ ആകാൻ വേണ്ടിയല്ല താൻ മത്സരിക്കുന്നത്. അങ്ങനെയാണെങ്കിൽ ഉള്ള പദവിയിൽ തുടർന്നാൽ മതിയായിരുന്നു. ടിപി ചന്ദ്രശേഖരനെ പോലെ തെരുവിൽ വെട്ടിക്കീറി കൊല്ലപ്പെടാതിരിക്കാനാണ് താൻ പോരാടുന്നത് കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടെങ്കിലും ഒരു തുണ്ട് ഭൂമി പോലും വിൽക്കാൻ പറ്റാതെ എല്ലാം മിച്ചഭൂമി കേസിൽ പെടുത്തിയിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നില്ല. അനിവാര്യമായ സാഹചര്യത്തിലാണ് മത്സരത്തിനിറങ്ങിയത് ക്രൗഡ് ഫണ്ടിംഗിന് സഹായിക്കാമെന്ന് നിരവധി പേർ പറഞ്ഞിട്ടുണ്ട്. നിലമ്പൂരിലെ ജനങ്ങൾ 10 രൂപയോ ഒരു രൂപയോ എങ്കിലും അയച്ച് സഹായിക്കണം. അത് പണത്തിന് വേണ്ടി മാത്രമല്ല, തന്റെ സമാധാനത്തിന് വേണ്ടിയാണെന്നും അൻവർ പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുംസ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുതലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520
പൂർണ്ണ പേജ് കാണുക ›