ഹോം › കേരളം

എസ്എംഎ കുട്ടികൾക്കായുള്ള ഫണ്ട് സമാഹരണം സ്വാഗതാർഹം; മുൻ പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ

By Metro Journal Team · 28 Nov 2026, 08:36 PM

എസ്എംഎ ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായുള്ള ധനസമാഹരണ ക്യാമ്പയിനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന തിരുത്തി ആരോഗ്യമന്ത്രി കെ. മുരളീധരൻ. ക്യാമ്പെയിനെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായതിനാലാണ് അത്തരത്തിൽ പ്രതികരിക്കേണ്ടി വന്നതെന്ന് മന്ത്രി വ്യക്തമാക്കി.

ഏത് ചികിത്സാരീതിക്കുവേണ്ടിയാണ് ധനസമാഹരണം നടത്തുന്നതെന്ന് മാധ്യമങ്ങൾ വ്യക്തമാക്കിയിരുന്നില്ലെന്നും, അതിനാലാണ് സർക്കാർ സൗജന്യമായി നൽകുന്ന റിസ്ഡിപ്ലാം മരുന്നിനെ കുറിച്ച് പരാമർശിച്ചതെന്നുമാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം. അതേസമയം, എസ്എംഎ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായുള്ള ഫണ്ട് സമാഹരണം സ്വാഗതാർഹമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

മരുന്ന് സർക്കാരിന്റെ കയ്യിൽ ലഭ്യമാണ്. പിന്നെ എന്തിനാണ് പണപ്പിരിവ് ക്യാമ്പയിൻ എന്നായിരുന്നു കോഴിക്കോട് എസ്എംഎ രോഗബാധിതരായ കുഞ്ഞുങ്ങൾക്ക് മരുന്നിന് വേണ്ടി നടത്തുന്ന ക്യാമ്പയിനോട് മന്ത്രിയുടെ പ്രതികരണം. വിദ​ഗ്ധ സമിതി നിർദേശിച്ചതും ​ഗുണനിലവാരം ഉറപ്പുവരുത്തിയതുമായ ഇന്ത്യൻ നിർമിത മരുന്നാണ് നിലവിൽ രോ​ഗികൾക്ക് നൽകുന്നതെന്നും സർക്കാർ നൽകുന്ന ഈ മരുന്നിനെക്കുറിച്ച് ഇതുവരെ യാതൊരുവിധ ആക്ഷേപങ്ങളും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

മന്ത്രിയുടെ പ്രസ്താവന തിരുത്തണമെന്നാവശ്യപ്പെട്ട് ചികിത്സാ സഹായ കമ്മിറ്റി അംഗങ്ങൾ രം​ഗത്തെത്തിയിരുന്നു. ആരോഗ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി ഇത് തിരുത്തണമെന്നും ചികിത്സാ സഹായ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യം കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു.

ഇന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ യൂസഫലി 2 കോടി രൂപ കുട്ടി‍കൾക്ക് സാമ്പത്തിക സഹായം നൽകിയിരുന്നു. മുപ്പത് കോടി രൂപയാണ് കുട്ടികളുടെ ക്യാമ്പനിയിൽ സമാഹരിച്ചിരിക്കുന്നത്. മുക്കം സ്വദേശികളായ അരുൺ-ശാൽമി ദമ്പതികളുടെ ഒരു പ്രസവത്തിൽ പിറന്ന ഡേവിഡ്, ഈഥൻ, ഒലിവർ എന്നീ മൂന്ന് കുഞ്ഞുങ്ങൾക്കാണ് അപൂർവ്വ ജനിതകരോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (SMA Type 2) സ്ഥിരീകരിച്ചത്. ഇവരുടെ ജീൻ തെറാപ്പി ചികിത്സയ്ക്കായി ഏകദേശം 50 കോടി രൂപ സമാഹരിക്കുന്നതിനായി നാട്ടുകാരുടെയും വിവിധ മാധ്യമങ്ങളുടെയും നേതൃത്വത്തിൽ വലിയ രീതിയിലുള്ള ക്രൗഡ് ഫണ്ടിങ് ക്യാമ്പയിൻ നടക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#cpm#k muraleedharan#കോഴിക്കോട്#തിരുവനന്തപുരം#പ്രതി#സർക്കാർ

ബന്ധപ്പെട്ട വാർത്തകൾ

580 പ്രവർത്തകർ രക്തസാക്ഷികളായ പാർട്ടിയാണ് സി.പി.ഐ.എം; പ്രതികാര രാഷ്ട്രീയത്തിന് ശ്രമിച്ചിട്ടില്ല: പിണറായി വിജയൻമുഖ്യമന്ത്രിയുടെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചെന്ന് ആരോപണം; എം.വി. ഗോവിന്ദനും കെ.കെ. രാഗേഷിനുമെതിരെ പരാതിഎഫ് ട്യൂൺ ക്രീം കുറിച്ചുനൽകിയ സംഭവം; ഡോക്ടർക്കെതിരെ ഡ്രഗ് കൺട്രോൾ വിഭാഗത്തിന്റെ അന്വേഷണംകോൺഗ്രസിലെ ആഭ്യന്തര തർക്കം; മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിലേക്ക്, നാളെ ഹൈക്കമാൻഡുമായി കൂടിക്കാഴ്ചഎസ്‌എംഎ ബാധിതരായ കുട്ടികൾക്ക് മരുന്ന് സർക്കാർ നൽകും; പിന്നെ എന്തിനാണ് ക്യാമ്പയിൻ: ആരോഗ്യമന്ത്രി കെ. മുരളീധരൻപാറശാലയിലെ ഗൃഹനാഥന്റെ മരണം കൊലപാതകം; സഹോദരനെ കൊലപ്പെടുത്തിയത് മകളെ അസഭ്യം പറഞ്ഞതിന്
പൂർണ്ണ പേജ് കാണുക ›