ഹോം › കേരളം

580 പ്രവർത്തകർ രക്തസാക്ഷികളായ പാർട്ടിയാണ് സി.പി.ഐ.എം; പ്രതികാര രാഷ്ട്രീയത്തിന് ശ്രമിച്ചിട്ടില്ല: പിണറായി വിജയൻ

By Metro Journal Team · 28 Nov 2026, 06:34 PM

മുഖ്യമന്ത്രി വി ഡി സതീശൻ കണ്ണൂരിൽ നടത്തിയ പ്രസം​ഗത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാർ അധികാരത്തിൽ വരുന്നത് പ്രതികാരം ചെയ്യാനാണോ എന്ന് പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി .കഴിഞ്ഞ ഇരുപതാം തീയതി കണ്ണൂർ ടൗൺ സ്ക്വയറിൽ നടന്ന പൊതുയോഗത്തിലാണ് മുഖ്യമന്ത്രി വി ഡി സതീശൻ യൂത്ത് കോൺ​ഗ്രസുകാരുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് പ്രസം​ഗിച്ചത്.

ഭരണഘടനയെ സാക്ഷി നിർത്തി സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രിയാണ് പ്രകോപരമായി പ്രസംഗിക്കുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു.സർക്കാർ എല്ലാവരുടെയും ആണ്. മുഖ്യമന്ത്രിയുടേത് ഉത്തരവാദിത്വത്തിൽ നിന്നുള്ള വ്യതിയാനമാണ്. മുഖ്യമന്ത്രിയുടേത് സത്യപ്രതിജ്ഞാ ലംഘനമാണ്. സംസ്ഥാനത്തിന്റെ മോന്തായം വളഞ്ഞിരിക്കുന്നുവെന്നും പിണറായി വിമർശിച്ചു.

തങ്ങൾ കൊലപാതക രാഷ്ട്രീയം അംഗീകരിക്കുന്ന പാർട്ടിയല്ലെന്നും പിണറായി വ്യക്തമാക്കി. ഏറ്റവും കൂടുതൽ ആക്രമണത്തിന് ഇരയായ പാർട്ടിയാണ് സിപിഐഎം. ഒരുപാട് നഷ്ടങ്ങൾ സിപിഐഎമ്മിന് ഉണ്ടായിട്ടുണ്ട്. അത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. ഒട്ടേറെ സഖാക്കളെ നഷ്ടമായിട്ടുണ്ട്. അതിന് പ്രതികാരം ചെയ്തു തീർക്കാൻ അല്ല ശ്രമിച്ചത്. മറിച്ച് കൂടുതൽ ജനങ്ങളുടെ പിന്തുണ നേടാനാണ് ശ്രമിച്ചത്.580 പ്രവർത്തകർ രക്തസാക്ഷിത്വം വരിക്കേണ്ടി വന്ന പാർട്ടിയാണ് സിപിഐഎം, പിണറായി വിജയൻ കൂട്ടിച്ചേർത്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#CM#cpi#pinarayi vijayan#vd satheeshan#കണ്ണൂർ#തിരുവനന്തപുരം

ബന്ധപ്പെട്ട വാർത്തകൾ

എഫ് ട്യൂൺ ക്രീം കുറിച്ചുനൽകിയ സംഭവം; ഡോക്ടർക്കെതിരെ ഡ്രഗ് കൺട്രോൾ വിഭാഗത്തിന്റെ അന്വേഷണംഎസ്‌എംഎ ബാധിതരായ കുട്ടികൾക്ക് മരുന്ന് സർക്കാർ നൽകും; പിന്നെ എന്തിനാണ് ക്യാമ്പയിൻ: ആരോഗ്യമന്ത്രി കെ. മുരളീധരൻപാറശാലയിലെ ഗൃഹനാഥന്റെ മരണം കൊലപാതകം; സഹോദരനെ കൊലപ്പെടുത്തിയത് മകളെ അസഭ്യം പറഞ്ഞതിന്പട്ടികജാതി ക്ഷേമഫണ്ടിൽ 7.86 കോടിയുടെ ക്രമക്കേട്; അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ, വിജിലൻസ് അന്വേഷണംഅച്ഛന്റെ സുഹൃത്തുക്കളെന്ന് വിശ്വസിച്ചു; 20കാരിക്ക് നേരെ ക്രൂരപീഡനം: രണ്ട് ബസ് ജീവനക്കാർ അറസ്റ്റിൽജോലി തേടി ബെംഗളൂരുവിലെത്തി; ലോഡ്ജിൽ തർക്കം, മലയാളി നഴ്സിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
പൂർണ്ണ പേജ് കാണുക ›