{"vars":{"id": "89527:4990"}}

ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദം: മുഖ്യമന്ത്രിയുടെ നിലപാട് അറിയണമെന്ന് കെ മുരളീധരൻ
 

 

മന്ത്രി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് അറിയണം. ഗണേഷിന്റെ ഭാര്യ 112ൽ വിളിച്ച് പരാതി പറഞ്ഞു. പോലീസ് വീട്ടുകാര്യമാണെന്ന് പറഞ്ഞ് തിരികെ പോയി. മുഖ്യമന്ത്രിയുടെ മകളോട് പറിഞ്ഞിട്ടും നടപടിയുണ്ടായില്ല

ആർ ബിന്ദു പറഞ്ഞത് മുഖ്യമന്ത്രിയോട് പരാതി പറഞ്ഞില്ല എന്നാണ്. മന്ത്രിയെ ഇനി കാബിനറ്റിൽ വെച്ചുകൊണ്ടിരിക്കരുത്. 5000ത്തോളം പ്രണയമുണ്ടെന്ന് മന്ത്രി പറയുന്നു. അതിൽ രണ്ട് പേരെ വിവാഹം കഴിച്ചു. ആദ്യ ഭാര്യയുമായുള്ള പ്രശ്‌നത്തിലാണ് ഉമ്മൻ ചാണ്ടി അദ്ദേഹത്തെ കാബിനറ്റിൽ നിന്നും ഒഴിവാക്കുന്നത്

ഉപദ്രവിക്കും തോറും ഒഴിവാക്കി വീണ്ടും കല്യാണം കഴിക്കുന്നയാൾ പൊതു ജനങ്ങൾക്ക് ഭൂഷണമാണോ എന്ന് ചിന്തിക്കണം. ജീവിതത്തിൽ ഒരു മര്യാദയുമില്ലാത്ത ഇത്തരക്കാരെ സംരക്ഷിക്കണോ എന്ന് ചിന്തിക്കണം. മന്ത്രിയുടെ ഭാര്യക്ക് പോലും രക്ഷയില്ലെന്നതാണ് സ്ഥിതിയെന്നും കെ മുരളീധരൻ പറഞ്ഞു