സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്; ഈ മാസത്തെ ഏറ്റവുമുയർന്ന വിലയിൽ പവൻ
Feb 25, 2026, 12:01 IST
സംസ്ഥാനത്ത് സ്വർണവില വീണ്ടും മുന്നോട്ട്. പവന്റെ വില ഇന്നും വർധിച്ചു. ഇന്ന് 80 രൂപയുടെ നേരിയ വർധനവാണ് പവനുണ്ടായത്. ഇതോടെ പവന്റെ വില 1,18,720 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവുമുയർന്ന വിലയാണിത്.
ഇന്നലെ 1,18,640 രൂപയിലായിരുന്നു പവന്റെ വ്യാപാരം. ഗ്രാമിന് ഇന്ന് 10 രൂപ ഉയർന്ന് 14,840 രൂപയായി. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വർണവില ഉയർന്ന് തന്നെയാണുള്ളത്. ഇറാൻ-യുഎസ് സംഘർഷവും ട്രംപിന്റെ തീരുവ പ്രഖ്യാപനത്തിലെ അനിശ്ചിതത്വവുമാണ് രാജ്യാന്തര സ്വർണവിലയെ ഉയർത്തുന്നത്
ആഗോളവിപണിയിൽ സ്വർണം ട്രോയ് ഔൺസിന് 5181 ഡോളർ എന്ന നിലയിലാണ്. 18 കാരറ്റ് സ്വർണത്തിനും സംസ്ഥാനത്ത് വില ഉയർന്നു. ഗ്രാമിന് 5 രൂപ വർധിച്ച് 12,190 രൂപയായി