സ്വർണവില വീണ്ടും തിരിച്ചുകയറുന്നു; സംസ്ഥാനത്ത് പവന് ഇന്ന് 400 രൂപ വർധിച്ചു
Jun 18, 2025, 10:59 IST
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 74,400 രൂപയിലെത്തി. ഗ്രാമിന് 50 രൂപ വർധിച്ച് 9250 രൂപയിലെത്തി. ഇന്നലെ പവന് ഒറ്റയടിക്ക് 800 രൂപ ഇടിഞ്ഞിരുന്നു. ഇറാൻ-ഇസ്രായേൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും വില വർധനവിന് സാധ്യതയുണ്ട് വെള്ളി വിലയിലും വൻ വർധനവുണ്ടായി. ഗ്രാമിന് 3 രൂപ വർധിച്ച് റെക്കോർഡ് വിലയായ 121 രൂപയിലെത്തി. 18 കാരറ്റ് സ്വർണം ഗ്രാമിന് 40 രൂപ വർധിച്ച് 7615 രൂപയായി.