സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 73,240 രൂപയിലെത്തി. ഗ്രാമിന് 75 രൂപ കുറഞ്ഞ് 9155 രൂപയിലേക്ക് എത്തി കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉയർന്നുകൊണ്ടിരുന്ന സ്വർണവില ഇന്നലെ മുതൽ വീണ്ടും കുറയാൻ തുടങ്ങിയിരുന്നു. ഇസ്രായേൽ ഇറാൻ വെടിനിർത്തൽ പ്രഖ്യാപനം വന്നതോടെയാണ് വിലയിൽ ഇടിവ് പ്രത്യക്ഷമാകുന്നത് രാജ്യാന്തര വിലയുള്ളത് ഔൺസിന് 3348 ഡോളറിലാണ്. ഔൺസിന് 20.48 ഡോളറാണ് ഇടിഞ്ഞത്.
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; പവന് 600 രൂപ കുറഞ്ഞു
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin