സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് ഇന്ന് 400 രൂപയാണ് കുറഞ്ഞത്. ഇന്നലെ രണ്ട് തവണയായി പവന് 840 രൂപ വർധിച്ചിരുന്നു. ഇന്ന് 400 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 70,440 രൂപയായി ഗ്രാമിന് 50 രൂപ വർധിച്ച് 8805 രൂപയിലാണ് വ്യാപാരം നടക്കുന്നത്. പണിക്കൂലിയും ജി എസ് ടിയും ഒക്കെ ചേരുമ്പോൾ ഇന്ന് ഒരു പവൻ ആഭരണം വാങ്ങാൻ 76,235 രൂപയെങ്കിലുമാകും 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപ വർധിച്ച് 7255 രൂപയായി. വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയിൽ തുടരുകയാണ്.
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 400 രൂപ കുറഞ്ഞു
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin