സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; പവന് ഇന്ന് 200 രൂപ ഉയർന്നു
Jun 21, 2025, 11:24 IST
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 200 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 73,880 രൂപയിലെത്തി. ഗ്രാമിന് 25 രൂപ വർധിച്ച് 9235 രൂപയിലെത്തി 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപ വർധിച്ച് 7600 രൂപയിലെത്തി. വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളി വില 118 രൂപയിൽ തുടരുകയാണ് രാജ്യാന്ത വിപണിയിൽ ഔൺസിന് 3341 ഡോളറിൽ നിന്ന് 3371 ഡോളറിലേക്ക് ഉയർന്നതാണ് സംസ്ഥാനത്തെ വില വർധനവിന് കാരണം.