വിലയിടിവിന് ശേഷം തിരിച്ചുകയറി സ്വർണവില; പവന് ഇന്ന് 280 രൂപ വർധിച്ചു
Oct 24, 2025, 12:22 IST
സംസ്ഥാനത്ത് തുടർച്ചയായ വിലയിടിവിന് ശേഷം തിരിച്ചുകയറി സ്വർണവില. പവന് ഇന്ന് 280 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 92,000 രൂപയിലെത്തി. ഗ്രാമിന് 35 രൂപ വർധിച്ച് 11,500 രൂപയായി
സ്വർണവില ഇന്നലെ പവന് 600 രൂപ കുറഞ്ഞ് 91720 രൂപയിലെത്തിയിരുന്നു. ബുധനാഴ്ച രണ്ടു തവണയാണ് സ്വർണവിലയിൽ ഇടിവുണ്ടായത്. രാവിലെ ഒരു പവന്റെ വില 93,280 രൂപയായിരുന്നു. ഉച്ചയ്ക്കു ശേഷം ഒരു പവൻ സ്വർണത്തിന് 92,320 രൂപയായി കുറഞ്ഞു.
രാജ്യാന്തരതലത്തിൽ നിക്ഷേപകർ വൻ ലാഭമെടുത്ത് വ്യാപകമായി സ്വർണം വിറ്റഴിച്ചതാണ് കേരളത്തിലും വില കുറയാൻ കാരണമായത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 28 രൂപ വർധിച്ച് 9409 രൂപയിലെത്തി