ഹോം › കേരളം

ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ കുതിച്ചുയർന്ന് സ്വർണവില; പവന് ഒറ്റയടിക്ക് 1560 രൂപ കൂടി

By MJ Desk · 13 Jun 2025, 10:42 AM

ആഭരണപ്രേമികളെ കടുത്ത ആശങ്കയിലാക്കി സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു. പവന് ഇന്ന് ഒറ്റയടിക്ക് 1560 രൂപയാണ് വർധിച്ചത്. ഇതോടെ സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോർഡിട്ടു. പവന് ഇന്ന് 74,360 രൂപയിലാണ് വ്യാപാരം ഏപ്രിൽ 22ന് രേഖപ്പെടുത്തിയ 74,320 രൂപയായിരുന്നു ഇതുവരെയുള്ള ഉയർന്ന വില. ഇതാണ് പഴങ്കഥയായത്. ഗ്രാമിന് ഇന്ന് 195 രൂപയാണ് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 9295 രൂപയായി ഇറാന് മേൽ ഇസ്രായേൽ നടത്തിയ ആക്രമണവും യുദ്ധഭീതിയുമാണ് സ്വർണവില വർധനവിന് കാരണമായത്. പ്രതിസന്ധി ഒഴിവാകാത്തിടത്തോളം സ്വർണവില ഇനിയും ഉയരുമെന്നാണ് ആശങ്ക. 18 കാരറ്റ് സ്വർണം ഗ്രാമിന് 170 രൂപ വർധിച്ച് 7650 രൂപയിലെത്തി. ഇതും റെക്കോർഡാണ്‌

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനർ ആണോ എൽ.ഡി.എഫ് കൺവീനർ ആണോ; രൂക്ഷവിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻചേരാനല്ലൂർ കാറപകടം; മുൻപും വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്ന് 17-കാരന്റെ നിർണായക മൊഴി: ബൈക്കുമായി സ്കൂളിൽ പോയെന്നും വെളിപ്പെടുത്തൽഅഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലേക്ക്; മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുംസ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചുഎല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു
പൂർണ്ണ പേജ് കാണുക ›