ഹോം › കേരളം

ഗോപൻ സ്വാമിയുടെ കല്ലറ പൊളിച്ച് പരിശോധന നടത്താമെന്ന് ഹൈക്കോടതി; കുടുംബത്തിന് തിരിച്ചടി

By MJ Desk · 15 Jan 2025, 03:22 PM

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ദുരൂഹ സമാധിയിൽ ഇടപെട്ട് ഹൈക്കോടതി. കല്ലറ തുറന്ന് പരിശോധന നടത്താമെന്ന് ഹൈക്കോടതി അനുമതി നൽകി. സമാധിപീഠം പൊളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഗോപൻസ്വാമിയുടെ കുടുംബം നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ ഇതുസംബന്ധിച്ച് ഹൈക്കോടതി ജില്ലാ കലക്ടർക്ക് നിർദേശം നൽകി. കുടുംബത്തിന്റെ ഹർജി പരിഗണിച്ചപ്പോൾ ഗോപൻസ്വാമിയുടെ മരണസർട്ടിഫിക്കറ്റ് ഉണ്ടോയെന്ന് കോടതി ചോദിച്ചു. മരണസർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ നിങ്ങളുടെ ഭാഗം കേൾക്കാമെന്നും അല്ലെങ്കിൽ അസ്വാഭാവിക മരണമായി കണക്കാക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി ഒരാളെ കാണാതായാൽ അന്വേഷണം നടത്തണം. അന്വേഷണത്തിൽ കോടതിക്ക് ഇടപെടാനാകില്ല. സമാധിപീഠം പൊളിച്ച് പരിശോധന നടത്താൻ കലക്ടർക്ക് നോട്ടീസ് അയക്കാനും കോടതി തീരുമാനിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

നിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകുംആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽമില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കുംകൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി
പൂർണ്ണ പേജ് കാണുക ›