ഹോം › കേരളം

അങ്കണവാടി ജീവനക്കാർക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യാൻ സർക്കാർ; 41.64 കോടി രൂപ അനുവദിച്ചു

By Metro Journal Team · 20 Nov 2026, 07:36 PM

അങ്കണവാടി, ഐസിഡിഎസ് ജീവനക്കാർക്ക് സ്മാർട്ടിഫോണുകൾ ലഭ്യമാക്കാൻ സംസ്ഥാന സർക്കാരിന്‍റെ അനുമതി. 35,291 സ്മാർട്ട് ഫോണുകൾ വാങ്ങാനായി സർക്കാർ‌ 41.64 കോടി രൂപ അനുവദിച്ചു.

സംസ്ഥാനത്ത് 33120 അങ്കണവാടി വാർക്കർമാരും 1327 ഐസിഡിഎസ് ലേഡീസ് സൂപ്പർ വൈസർമാർക്കും 152 കോഡിനേറ്റർമാർക്കുമായിരിക്കുമാണ് ഫോൺ ലഭിക്കുക. 692 എണ്ണം ബഫര്‍ സ്റ്റോക്കായും വാങ്ങും. ഒരു ഫോണിനായി 11,800 രൂപയാണ് സര്‍ക്കാര്‍ ചെലവിടുക.

പോഷൺ ആപ്പിൽ വിവരങ്ങൾ അപഡേറ്റ് ചെയ്യുന്നതിനായി അങ്കണവാടി ജീവനക്കാർക്ക് 4 g ഫോണും സിമ്മുമാണ് കേന്ദ്രം നൽകിയിരുന്നത്. കൃത്യമായ നെറ്റ് വർക്ക് കിട്ടാത്തതിനാൽ സ്വന്തം ഫോണിലാണ് അങ്കണവാടി ജീവനക്കാർ പോഷൺ ആപ്പ് ഉപയോഗിച്ചിരുന്നത്.

ഇതോടെ ഫോൺ ഹാഗ് ആവുകയും കേടാവുകയും ചെയ്യുന്ന പ്രതിസന്ധിയിലാണെന്ന് അങ്കണവാടി ജീവനക്കാർ അറിയിച്ചിരുന്നു. സർക്കാർ ഫോൺ വാങ്ങി നൽകുന്നതോടെ ജീവനക്കരുടെ വലിയൊരു പ്രശ്നത്തിനാണ് പരിഹാരമാവുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#അങ്കണവാടി#ആപ്പ്#ജീവനക്കാർക്ക്#തിരുവനന്തപുരം#പ്രതി#സർക്കാർ

ബന്ധപ്പെട്ട വാർത്തകൾ

സർക്കാരിന് തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ ഹൈക്കോടതിയുടെ അനുമതിമിഠായി തൊണ്ടയിൽ കുടുങ്ങി; തൃശൂരിൽ ഒന്നര വയസുകാരൻ മരിച്ചുഇടതു സർക്കാരിന്റെ നേട്ടത്തിന് മാത്രമല്ല, കോട്ടത്തിനും സിപിഐക്ക് ഉത്തരവാദിത്തമുണ്ട്; രൂക്ഷ വിമർശനവുമായി വി. ശിവൻകുട്ടിപേരൂർക്കട ജില്ലാ ആശുപത്രിയിൽ പൂച്ചയെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവം; ആരോഗ്യവകുപ്പ് നടപടി തുടങ്ങിമാമി തിരോധാനക്കേസിൽ നിർണായക വഴിത്തിരിവ്; തടവിൽ പാർപ്പിക്കാനായി തട്ടിക്കൊണ്ടുപോയതെന്ന് ക്രൈംബ്രാഞ്ച്, പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തുഉമ്മൻചാണ്ടി-പിണറായി സർക്കാരുകൾക്ക് കഴിയാത്ത ഡ്രൈ ഡേ പിൻവലിക്കൽ ഇനിയൊരു കേന്ദ്രത്തിനും സാധിക്കില്ല; നിലപാട് കടുപ്പിച്ച് കെസിബിസി
പൂർണ്ണ പേജ് കാണുക ›